Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപരപ്പയില്‍ അജ്ഞാതജീവി...

പരപ്പയില്‍ അജ്ഞാതജീവി ആടുകളെ കൊന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: പരപ്പയില്‍ അജ്ഞാതജീവി രണ്ട് ആടുകളെ കടിച്ചുകൊന്നു. ഒരു ആടിനെ കടിച്ച് പരിക്കേല്‍പിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാഘവന്‍െറ ആടുകളെയാണ് കൊന്നത്. പുലിയാണ് ആടുകളെ കടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ബഹളംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റുനോക്കിയപ്പോള്‍ ആട്ടിന്‍കൂട്ടിനടുത്തുനിന്ന് ഏതോ ജീവി ഓടിപ്പോയതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ലോട്ടറി വില്‍പനക്കാരന്‍ തുമ്പയിലെ സതീശന്‍െറ വീട്ടുപറമ്പില്‍നിന്ന് ഒരാടിനെ കടിച്ചുകൊന്നിരുന്നു. കാല്‍പ്പാടുകള്‍ പരിശോധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ കാല്‍പ്പാടുകളാണെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, മൂലപ്പാറയില്‍ രാഘവന്‍െറ വീട്ടില്‍ കയറിയത് പുലിയല്ളെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
Show Full Article
TAGS:LOCAL NEWS 
Next Story