Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപരപ്പയില്‍...

പരപ്പയില്‍ പുലിയിറങ്ങി; ആടിനെ കൊന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: പരപ്പയില്‍ പുലിയിറങ്ങി. കനകപ്പള്ളി തുമ്പയിലെ ലോട്ടറി വില്‍പനക്കാരനായ സതീശന്‍െറ വീട്ടിലാണ് പുലിയുടെ കാല്‍പാടുകള്‍ കണ്ടത്. സതീശന്‍െറ ആടുകളിലൊന്നിനെ പുലി കടിച്ചു കൊല്ലുകയും മറ്റൊരാടിനെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കൂട് തകര്‍ന്നത് കണ്ടത്. ഒരാടിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടത്തെുകയായിരുന്നു. അരീങ്കല്ല് ഫോറസ്റ്റ് ഓഫിസിനടുത്താണ് സതീശന്‍െറ വീട്. ഫോറസ്റ്റ് ഗാര്‍ഡുകള്‍ പരിശോധിച്ച് കാല്‍പാടുകള്‍ പുലിയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് വനാതിര്‍ത്തിയായ പന്നിയെറിഞ്ഞ കൊല്ലിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് രക്ഷാനടപടികള്‍ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story