Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 12:32 PM GMT Updated On
date_range 2016-07-27T18:02:44+05:30ജില്ലാ ആശുപത്രിയില്‍ ഒ.പി കൗണ്ടര്‍ പൂട്ടിയിട്ടു
text_fieldsകാഞ്ഞങ്ങാട്: ഡോക്ടര്‍ പരിശോധിക്കാതെ പോയതില്‍ പ്രതിഷേധിച്ച് ക്യൂവില്‍ കാത്തിരുന്നവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒ.പി കൗണ്ടര്‍ പൂട്ടിയിട്ടു. ഞായറാഴ്ചയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ഇടപെട്ട് ഉടന്‍ തന്നെ കൗണ്ടര്‍ തുറന്നു. ഉച്ചക്ക് ഒന്നുവരെയാണ് ഒ.പിയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുക. എന്നാല്‍ 12.30 വരെ മാത്രമേ ചികിത്സ തേടിയത്തെുന്നവര്‍ക്ക് ടോക്കണ്‍ നല്‍കൂ. ഞായറാഴ്ച പതിവിലും ഏറെപേര്‍ ഒ.പിയില്‍ പരിശോധനക്കത്തെിയിരുന്നു. 12.30 വരെ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി. എന്നാല്‍, ടോക്കണ്‍ എടുത്ത മുഴുവന്‍ പേരെയും പരിശോധിക്കാന്‍ നില്‍ക്കാതെ ഉച്ചക്ക് ഒന്നിന് ഫിസിഷ്യന്‍ പരിശോധന നിര്‍ത്തിപ്പോയി. നിരവധി പേര്‍ അപ്പോഴും പരിശോധനക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ ജില്ലാ ആശുപത്രിയില്‍ പനി ക്ളിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഒ.പിയില്‍ അവസരം കിട്ടാത്തവര്‍ പനി ക്ളിനിക്കില്‍ പരിശോധിക്കും എന്നുകരുതി കാത്തിരുന്നു. എന്നാല്‍, പനി ബാധിച്ചവരെ മാത്രമേ ക്ളിനിക്കില്‍ പരിശോധിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ചികിത്സ തേടിയത്തെിയവരും അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, വൈകീട്ടോടെ ഒരു വിഭാഗം ആളുകളത്തെി ഒ.പി കൗണ്ടറും അത്യാഹിത വിഭാഗവും താഴിട്ട് പൂട്ടുകയായിരുന്നു. പിന്നീട്, ആശുപത്രി ജീവനക്കാരും മറ്റും പ്രതിഷേധക്കാരെ അനുനയിപ്പിച്ച് തുറക്കുകയായിരുന്നു. നിരന്തര ആവശ്യത്തെ തുടര്‍ന്ന് പത്തുദിവസം മുമ്പാണ് ജില്ലാ ആശുപത്രിയില്‍ ഉച്ചവരെ ഫിസിഷ്യനെ നിയമിച്ചത്. പ്രതിദിനം നൂറുകണക്കിനാളുകള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നതിനാല്‍ ഒ.പിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒരു ഫിസിഷ്യനെ കൂടി നിയമിച്ചില്ളെങ്കില്‍ ആശുപത്രി പ്രവര്‍ത്തനം സുഗമമാവില്ളെന്ന് മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നു.
Next Story