Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഏഴുപേരുടെ ജീവന്‍...

ഏഴുപേരുടെ ജീവന്‍ രക്ഷിച്ച ഗ്രീന്‍സ്റ്റാര്‍ പ്രവര്‍ത്തകര്‍ക്ക് നാടിന്‍െറ അനുമോദനം

text_fields
bookmark_border
കുണിയ: ചെങ്കല്‍ ലോറിയിടിച്ച് തലകുത്തിവീണ കാറില്‍നിന്ന് ഏഴുപേരെ രണ്ടര മിനിറ്റുകൊണ്ട് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയ കുണിയയിലെ ഗ്രീന്‍സ്റ്റാര്‍ ക്ളബ് പ്രവര്‍ത്തകര്‍ക്ക് നാടിന്‍െറ അനുമോദനം. കുണിയ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റാഷിദിനെയും പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചവരെയുമാണ് ബേക്കല്‍ പൊലീസും അപകടത്തില്‍ പരിക്കേറ്റവരും ചേര്‍ന്ന് അനുമോദിച്ചത്. കുണിയയിലെ ദേശീയപാതയില്‍ കഴിഞ്ഞമാസം രണ്ടിന് രാവിലെ 11ഓടെയാണ് അപകടം നടന്നത്. കാറില്‍നിന്ന് പുറത്തെടുത്ത് ആംബുലന്‍സിലും മറ്റു വാഹനങ്ങളിലും കാസര്‍കോട്ടേക്കും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കും യഥാസമയം പ്രവര്‍ത്തകര്‍ എത്തിച്ചതോടെ അപകടത്തില്‍പെട്ട ഏഴുപേരും ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. അപകടദൃശ്യവും രക്ഷാപ്രവര്‍ത്തനങ്ങളും സമീപത്തെ പെരിയ സര്‍വിസ് സഹകരണബാങ്ക് ശാഖയുടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ച ബേക്കല്‍ എസ്.ഐ ആദംഖാനും സേനാംഗങ്ങളും അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളും ക്ളബ് പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ്, സജീവന്‍ എന്നിവര്‍ 19 ദിവസത്തോളമാണ് മംഗളൂരുവിലെ ആശുപത്രിയില്‍ കിടന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍നിന്ന് കഴിഞ്ഞയാഴ്ച വീടുകളില്‍ തിരിച്ചത്തെിയതോടെയാണ് തങ്ങളുടെ ജീവന്‍രക്ഷിക്കാന്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനം നടത്തിയവരെ ഹൃദയംനിറഞ്ഞ് അനുമോദിക്കാന്‍ പൊലീസും പരിക്കേറ്റവരും തീരുമാനിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ഈ അനുമോദനച്ചടങ്ങ് നാടിനുള്ള സമര്‍പ്പണമാണെന്നും ഉദ്ഘാടനം ചെയ്ത ബേക്കല്‍ എസ്.ഐ ആദംഖാന്‍ പറഞ്ഞു. എസ്.ഐ ആദംഖാന്‍ ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. ഗ്രീന്‍സ്റ്റാര്‍ ക്ളബ് പ്രവര്‍ത്തകരായ മുഹമ്മദ്കുഞ്ഞി കുണ്ടൂര്‍, ജാഫര്‍, അഷ്കര്‍ എന്നിവര്‍ ക്ളബിനുവേണ്ടി ഉപഹാരം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് കുണിയ ശാഖ പ്രസിഡന്‍റ് പി.എ. മുഹമ്മദ്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ശഹീദാ റാഷിദ്, ഉദുമ ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ. വിദ്യ, കുണിയ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അശ്വതി, പ്രധാനാധ്യപകന്‍ ദാമോദരന്‍, കെ.എം.എ. ഹമീദ്, അമീന്‍ എന്നിവര്‍ സംസാരിച്ചു. അപകടത്തില്‍ ശശി, രാജന്‍, രാജേഷ്, നിഷാന്ത്, സുമേഷ്, രതീഷ്, സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story