Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightബസ് അടിച്ചു തകര്‍ത്തു; ...

ബസ് അടിച്ചു തകര്‍ത്തു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

text_fields
bookmark_border
മഞ്ചേശ്വരം: രണ്ടുദിവസം മുമ്പ് സ്കൂളിന് മുന്നില്‍ ബസ് നിര്‍ത്തിയില്ളെന്നാരോപിച്ച് ജനപ്രിയയില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു. കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന മെഹബൂബ് ബസാണ് വിദ്യാര്‍ഥികള്‍ തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മംഗല്‍പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജനപ്രിയ കാമ്പസിനു മുന്നിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് സര്‍വിസ് നടത്തിയ ബസ് വിദ്യാര്‍ഥികള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയെന്നാരോപിച്ച് തിങ്കളാഴ്ച ബസ് അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് പ്ളസ് ടു വിദ്യാര്‍ഥിയെ പിടികൂടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story