Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉദുമ ഡിവിഷന്‍...

ഉദുമ ഡിവിഷന്‍ തെരഞ്ഞെടുപ്പിന് നാലുനാള്‍; മത്സരം മുറുകി

text_fields
bookmark_border
കാസര്‍കോട്: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇനി നാലുനാള്‍ മാത്രം ശേഷിക്കെ മത്സരരംഗത്ത് പിരിമുറുക്കമേറി. മുഖ്യ എതിരാളികളായ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഡിവിഷന്‍െറ വിവിധഭാഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുള്ള ഫ്ളക്സ് ബോര്‍ഡുകളുടെ എണ്ണവും വര്‍ധിച്ചു. യു.ഡി.എഫിന്‍െറ പ്രചാരണപര്യടനം കഴിഞ്ഞദിവസം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ പ്രാദേശിക കണ്‍വെന്‍ഷനുകള്‍ പലയിടത്തും നടക്കുന്നുണ്ട്. വോട്ടര്‍മാരെ നേരില്‍ക്കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതൃത്വവും മുന്‍തൂക്കം നല്‍കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.എം. ഷാനവാസ്, അന്തരിച്ച മുന്‍ ജില്ലാപഞ്ചായത്തംഗമായ പിതാവിന്‍െറ ഓര്‍മ നിലനിര്‍ത്താന്‍ ഷാനവാസ് പാദൂര്‍ എന്ന പേരിലാണ് മത്സരിക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഒരംഗത്തിന്‍െറ ബലത്തില്‍ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്ത ജില്ലാപഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് ഉദുമ ഡിവിഷനിലെ വിജയം അനിവാര്യമാണ്. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വ്യക്തിപ്രഭാവത്തിലൂടെ കൈവരിച്ച മുന്നേറ്റം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ബിസിനസുകാരനായ അദ്ദേഹത്തിന്‍െറ മകനെ മത്സരക്കളത്തിലിറക്കിയത്. മുസ്ലിം ലീഗിലും കോണ്‍ഗ്രസിനകത്തുമുണ്ടായ വിയോജിപ്പിന്‍െറ അലയൊലികള്‍ അടക്കിനിര്‍ത്താനായാല്‍ യു.ഡി.എഫിന് വിജയം ഉറപ്പിക്കാനാവുമെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. നേരത്തെ ഇതേ ഡിവിഷനെ പ്രതിനിധാനംചെയ്ത മുന്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി മൊയ്തീന്‍കുഞ്ഞി കളനാട് അനുഭവപരിചയം കൈമുതലാക്കിയാണ് മത്സരത്തിനിറങ്ങിയത്. എല്‍.ഡി.എഫിന് നിര്‍ണായകസ്വാധീനമുള്ള ഡിവിഷനില്‍ ഐ.എന്‍.എല്‍ പിന്തുണകൂടിയാകുമ്പോള്‍ ഫലം അനുകൂലമാകുമെന്ന് മുന്നണിനേതൃത്വം പ്രതീക്ഷിക്കുന്നു. രണ്ടാം തവണയും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ബാബുരാജ് കരുത്തുതെളിയിക്കാനുള്ള കഠിനയത്നത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story