Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡെന്നും വിളിക്കാം,...

റോഡെന്നും വിളിക്കാം, വേണമെങ്കില്‍ തോടെന്നും വിളിക്കാം

text_fields
bookmark_border
കാസര്‍കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ എടുത്തിലവളപ്പ്-മാങ്ങോട് റോഡിനെ തോട് എന്ന് വിളിച്ചാലും തെറ്റുവരില്ല. 100 മീറ്ററോളം ദൂരം വെള്ളക്കെട്ട് മറികടന്ന് വേണം റോഡിലൂടെ സഞ്ചരിക്കാന്‍. കുന്നുംകൈ ആരോഗ്യകേന്ദ്രത്തിനരികിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം ഒരടി താഴ്ചയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. വാഴപ്പള്ളി, തലോലപ്പൊയില്‍, ചെന്നടുക്കം എന്നിവിടങ്ങളിലേക്കുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. ആയിരത്തിലധികം കുടുംബങ്ങളാണ് റോഡിനിരുവശത്തുമായി തിങ്ങിപ്പാര്‍ക്കുന്നത്. റോഡ് തകര്‍ന്നതും വെള്ളക്കെട്ടും കാരണം ഇതുവഴി ഓട്ടോറിക്ഷ സര്‍വിസുപോലും നിര്‍ത്തിവെച്ചു. കുന്നുംകൈ എല്‍.പി, യു.പി സ്കൂളുകളിലെയും വരക്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ മുട്ടോളമത്തെുന്ന മലിനജലത്തില്‍ ‘നീന്തി’യാണ് കടന്നുപോകുന്നത്. ഭീമനടി പഞ്ചായത്ത്, വില്ളേജ് ഓഫിസ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലേക്ക് എത്തേണ്ടവരും പ്രയാസപ്പെടുകയാണ്. പല ഘട്ടങ്ങളിലായി നടത്തിയ അശാസ്ത്രീയ പുനര്‍നിര്‍മാണ പ്രവൃത്തികളാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. 2011ല്‍ പൊതുമരാമത്ത് ഏറ്റെടുത്തതാണ് റോഡ്. ടാറിങ്ങും പാര്‍ശ്വഭിത്തികളും തകര്‍ന്നതിനാല്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നവീകരണത്തിന് ഏഴുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചെങ്കിലും ഇതുവരെ തുടര്‍നടപടിയുണ്ടായില്ല. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍െറ വികസന ഫണ്ടില്‍നിന്നും റോഡിന് 20 ലക്ഷം അനുവദിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, ഇതിന്‍െറയും പ്രവൃത്തി ഇനിയും തുടങ്ങിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story