Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2016 11:45 AM GMT Updated On
date_range 2016-07-23T17:15:09+05:30തീരുമാനം കടലാസില്‍; അഴിമുഖത്ത് മണലൂറ്റ് രൂക്ഷം
text_fieldsതൃക്കരിപ്പൂര്‍: പരിസ്ഥിതിദുര്‍ബല പ്രദേശമായ വലിയപറമ്പ് പഞ്ചായത്തിന്‍െറ നിലനില്‍പ് അപകടപ്പെടുത്തുംവിധം മാവിലാകടപ്പുറത്തെ അഴിമുഖം കേന്ദ്രീകരിച്ച് മണലെടുപ്പ് രൂക്ഷം. മുന്നൂറോളം തോണികളിലാണ് മണല്‍ കടത്തുന്നത്. കവ്വായി കായലില്‍ രൂക്ഷമായ മണലെടുപ്പ് ആരംഭിച്ചതോടെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ഉള്‍നാടന്‍ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനെതിരെ മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡന്‍റും നിരന്തരം പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടാക്കിയ ധാരണകള്‍ കാറ്റില്‍പറത്തി മണലെടുപ്പ് തുടരുകയാണ്. മണലെടുപ്പിനെതിരെ ഈ മാസം 30ന് വൈകീട്ട് മൂന്നിന് മാവിലാകടപ്പുറം എം.എ.യു.പി സ്കൂള്‍ പരിസരത്ത് ജനകീയ കണ്‍വെന്‍ഷന്‍ ചേരും. പരിസ്ഥിതിപ്രവര്‍ത്തകനും സീക്ക് ഡയറക്ടറുമായ ടി.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിക്കും.
Next Story