Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2016 11:57 AM GMT Updated On
date_range 2016-07-15T17:27:21+05:30കുട്ടികളുമായി വന്ന സ്കൂള്‍ ബസ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങി
text_fieldsമഞ്ചേശ്വരം: കുട്ടികളെയുംകൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്കൂള്‍ ബസ് തകരാറുമൂലം റെയില്‍വേ ട്രാക്കില്‍ കുടുങ്ങി. വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് ഹൊസങ്കടി റെയില്‍വേ ഗേറ്റിലാണ് സംഭവം.ആനക്കല്ല് ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെ സ്വകാര്യ സ്കൂളിലേക്ക് പോവുകയായിരുന്ന ബസാണ് ട്രാക്കില്‍ കുടുങ്ങിയത്. 60 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ് കടന്നുപോയി ഗേറ്റ് തുറന്നപ്പോഴാണ് ബസ് ട്രാക്കിലേക്കെടുത്തത്. ബസിന്‍െറ തകരാറുമൂലം എന്‍ജിന്‍ നിലച്ചു. മംഗളൂരു ഭാഗത്തുനിന്ന് ചരക്കുവണ്ടി വരാനുള്ള സമയമായിരുന്നു അത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഡ്രൈവറും ചേര്‍ന്ന് ബസ് തള്ളി ട്രാക്കില്‍നിന്ന് റോഡിലേക്ക് മാറ്റുകയായിരുന്നു.
Next Story