Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2016 11:57 AM GMT Updated On
date_range 2016-07-15T17:27:21+05:30അബോധാവസ്ഥയില്‍ കണ്ടയാളുടെ മരണം കൊലയെന്ന് സംശയം
text_fieldsമഞ്ചേശ്വരം: ഒരാഴ്ച മുമ്പ് ഉപ്പള മണ്ണംകുഴി മൈതാനിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട മധ്യവയസ്കന്‍െറ മരണം കൊലപാതകമെന്ന് സംശയം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള സി.ഇ അന്വേഷണം ആരംഭിച്ചു. ഉപ്പള ബാപ്പായ്ത്തൊട്ടി സ്വദേശി അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നതിനിടയില്‍ മൂന്നുപേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, വൈകുന്നേരമായിട്ടും ഇദ്ദേഹത്തെ കാണാത്തതിനാല്‍ ഇളയ മകന്‍ പലയിടത്തും അന്വേഷിച്ച് ചെന്നെങ്കിലും കണ്ടത്തൊനായില്ല. പിന്നീട്, സന്ധ്യക്ക് മണ്ണംകുഴി മൈതാനിയില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്തെുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹത്തില്‍ അടിയേറ്റ പാടുകളുള്ളതായി അന്നുതന്നെ നാട്ടുകാര്‍ കണ്ടിരുന്നു. തലക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും വാച്ച് ഇയാള്‍ വീണുകിടന്നിടത്തുനിന്നും അല്‍പം ദൂരെ കിടന്നതും സംശയയത്തിനിടയാക്കി. മാത്രമല്ല, കാണാതായ ദിവസം വൈകീട്ട് വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടുപോയ മൂന്നുപേരില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മൈതാനത്ത് വീണുകിടക്കുന്നുണ്ടാകുമെന്ന് മകനോട് പറഞ്ഞിരുന്നു. എന്നാല്‍, മരണത്തെക്കുറിച്ച് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊലീസില്‍ പരാതി നല്‍കുന്നതില്‍നിന്നും ഇവരെ ചിലര്‍ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരില്‍ ചിലര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് കുമ്പള സി.ഐ പി. മുനീര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
Next Story