Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 11:53 AM GMT Updated On
date_range 2016-07-14T17:23:17+05:30സൂറത്കല്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ പദ്ധതി ഉദ്ഘാടനം തടഞ്ഞു; കരാറുകാരന്‍ കരിമ്പട്ടികയില്‍
text_fieldsമംഗളൂരു: ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) സഹായത്തോടെ മംഗളൂരു കോര്‍പറേഷന്‍ 218 കോടി രൂപ ചെലവില്‍ സൂറത്കല്‍ ആസ്ഥാനമായി സ്ഥാപിച്ച ഭൂഗര്‍ഭ അഴുക്കുചാല്‍ പദ്ധതി നിര്‍വഹണത്തില്‍ വന്‍ ക്രമക്കേട് കണ്ടത്തെി. ഇത് മറച്ചുവെച്ച് ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ഡെപ്യൂട്ടി കമീഷണര്‍ എ.ബി. ഇബ്രാഹിം ഇടപെട്ട് തടഞ്ഞു. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഡി.സി വിളിച്ചുചേര്‍ത്ത പദ്ധതി അവലോകന യോഗം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. 10 വര്‍ഷം മുമ്പാണ് പദ്ധതി നിര്‍വഹണ പ്രവൃത്തി ആരംഭിച്ചത്. കോര്‍പറേഷന്‍െറ പല ഭാഗങ്ങളിലൂടെ കടന്നുവരുന്ന 360 കി.മീറ്റര്‍, സമീപപ്രദേശങ്ങളായ ഹൊസബെട്ടു, തൊക്കോട്ട്, കാട്ടിപ്പള്ള എന്നിവിടങ്ങളിലൂടെ കടന്നുവരുന്ന 90 കി.മീറ്റര്‍ എന്നിങ്ങനെ ഭൂഗര്‍ഭ അഴുക്കുചാലുകളിലൂടെ മലിനജലം സൂറത്കലിലെ സംസ്കരണ പ്ളാന്‍റില്‍ എത്തിക്കുന്നതായിരുന്നു പദ്ധതി. പരാതികള്‍ ലഭിച്ചതിനെതുടര്‍ന്ന് ഡി.സി നടത്തിയ അന്വേഷണത്തില്‍ 25 സ്ഥലങ്ങളില്‍ അഴുക്കുചാല്‍ തകര്‍ന്ന് മലിനജലം ഒഴുകിപ്പരന്ന് സമീപപ്രദേശങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടത്തെി. മാന്‍ഹോളുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം ചത്തെുകല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഇവ പലയിടത്തും തകര്‍ന്നു. പ്രതിദിനം 16.5 ദശലക്ഷം ലിറ്റര്‍ സംസ്കരണ ശേഷിയുള്ളതാണ് പ്ളാന്‍റ്. മേയര്‍ ഹരിനാഥും ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story