Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവേദനിക്കുന്നവര്‍ക്ക്...

വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സമ്പാദ്യവുമായി കുരുന്നുകളത്തെി

text_fields
bookmark_border
തൃക്കരിപ്പൂര്‍: കിടപ്പിലായരോഗികളുടെ പരിചരണത്തിന് തങ്ങളാലാവുന്ന സഹായവുമായി വിദ്യാര്‍ഥികളത്തെി. പടന്ന മൈമ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സഅദും സഹോദരന്‍ സിനാനുമാണ് പെരുന്നാളിന് ലഭിച്ച കൈനീട്ടവുമായി തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയില്‍ എത്തിയത്. നാലിലും ആറിലും പഠിക്കുന്ന സഹോദരങ്ങള്‍ ആഘോഷവേളയിലും മറ്റും ലഭിക്കുന്ന പണം പെട്ടിയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പിതാവ് വി.പി.പി. ഹക്കീമിനൊപ്പം വന്ന് കലക്ഷന്‍ ബോക്സ് കൊണ്ടുപോയത്. സെക്രട്ടറി എം.ടി.പി. മുഹമ്മദ്കുഞ്ഞി കുട്ടികളുടെ സ്നേഹസഹായം ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story