Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2016 11:17 AM GMT Updated On
date_range 2016-07-09T16:47:04+05:30വിഭവ വൈവിധ്യവുമായി ബദിയടുക്കയില്‍ ചക്കമേള
text_fieldsബദിയടുക്ക: ബദിയടുക്ക ഗുരുസദന ഹാളില്‍ നടന്ന ചക്കമേളയില്‍ എത്തിയത് നൂറിലേറെ വിഭവങ്ങള്‍. കുടുംബശ്രീയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്താണ് മേള നടത്തിയത്. ചക്ക ബിരിയാണി, വിവിധതരം അപ്പങ്ങള്‍, പായസം, അച്ചാര്‍, ഹലുവ, ചക്കക്കുരുകൊണ്ടുണ്ടാക്കിയ റൊട്ടി, പപ്പടം തുടങ്ങിയ വിഭവങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനക്കുമായത്തെിയത്. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ സംഘടനകളും കുടുംബശ്രീയും മേളകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും പഞ്ചായത്ത് നേതൃത്വം നല്‍കി സംഘടിപ്പിച്ചത് ജില്ലയില്‍ ആദ്യമായാണ്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണഭട്ടിന്‍െറ പ്രത്യേക താല്‍പര്യം ചക്കമേള യാഥാര്‍ഥ്യമാകാന്‍ സഹായകമായി. ചക്ക വലിച്ചെറിയേണ്ട വസ്തുവല്ളെന്നും കൃത്രിമമില്ലാത്ത വിഭവങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും വിവിധ രോഗങ്ങളെ തടയാന്‍ ചക്ക വിഭവങ്ങള്‍ പ്രതിരോധ ശേഷി നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു. മേള പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൈഫുന്നിസാ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, വിശ്വനാഥ പ്രഭു, അനിത ക്രാസ്ത, ഡി. ശങ്കര, മുനീര്‍ ചെടെക്കാല്‍, പഞ്ചായത്ത് സെക്രട്ടറി സൂപ്പി, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ കനകലത, റീമ, രാഷ്ട്രീയ പ്രതിനിധികളായ എം.എച്ച്. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം ജയശ്രീ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സന്‍ പ്രേമ നന്ദിയും പറഞ്ഞു.
Next Story