Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2016 5:23 PM IST Updated On
date_range 5 July 2016 5:23 PM ISTഷംസുദ്ദീന് ഇത് വേദനയുടെ പെരുന്നാള്‍
text_fieldsbookmark_border
കാസര്‍കോട്: കാലിന്‍െറ അസ്ഥികളില്‍ ഘടിപ്പിച്ച സ്റ്റീല്‍ ബോള്‍ട്ടുകളില്‍നിന്ന് തലച്ചോറിലേക്ക് തുളച്ചുകയറുന്ന വേദനയേക്കാള്‍ ആശുപത്രിക്കിടക്കയില്‍ ഷംസുദ്ദീന്‍െറ ഉള്ളുരുക്കുന്നത് പെരുന്നാള്‍ വന്നത്തെിയിട്ടും മക്കള്‍ക്ക് നല്ളൊരു ഉടുപ്പ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്തതിന്‍െറ സങ്കടമാണ്. കുവൈത്തിലെ സ്വകാര്യ കാറ്ററിങ് കമ്പനിയില്‍ ഡ്രൈവറായിരുന്നു മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ആലൂര്‍ അബ്ദുല്ലയുടെ മകന്‍ വാഴവളപ്പില്‍ എ. ഷംസുദ്ദീന്‍ (46). ആഴ്ചകളായി ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വാര്‍ഡില്‍ ഉറക്കമില്ലാതെ വേദന കടിച്ചമര്‍ത്തിക്കിടക്കുന്നു. കഴിഞ്ഞ ജനുവരി 12ന് രാത്രി കുവൈത്തിലെ ഷുഹൈബയിലുണ്ടായ വാഹനാപകടമാണ് ഷംസുദ്ദീനെ നൊമ്പരക്കിടക്കയിലത്തെിച്ചത്. ഇടതുകാലിലെ തകര്‍ന്ന അസ്ഥികള്‍ സ്റ്റീല്‍പാളികളുടെ സഹായത്തോടെ കൂട്ടിയിണക്കിയ ഭാഗത്ത് പഴുപ്പ് കയറിയിട്ടുണ്ട്. ഇടത് കാല്‍പാദത്തിലെ ക്ഷതമേറ്റ അസ്ഥികളിലും പഴുപ്പ് ബാധിച്ചു. തൃശൂര്‍ സ്വദേശികള്‍ നടത്തുന്ന വഫ്റയിലെ കാറ്ററിങ് സ്ഥാപനത്തില്‍നിന്ന് പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ മറ്റൊരു സ്ഥാപനത്തിലേക്ക് വാനില്‍ കൊണ്ടുപോവുകയായിരുന്നു ഷംസുദ്ദീന്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് വലത്തോട്ട് തിരിയാന്‍ സിഗ്നല്‍ നല്‍കിയശേഷം അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോള്‍ ഇദ്ദേഹം ഓടിച്ച വാന്‍ അതിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ട് കാലിനും പരിക്കേറ്റ ഷംസുദ്ദീന്‍ അല്‍ അദാന്‍ ആശുപത്രിയില്‍ 20 ദിവസം ചികിത്സയില്‍ കഴിഞ്ഞു. സംഭവദിവസം അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍തന്നെ കമ്പനി ഉടമകള്‍ അപകടത്തിന്‍െറ ഉത്തരവാദിത്തം ഷംസുദ്ദീനാണെന്ന് എഴുതി അതില്‍ ഇദ്ദേഹത്തെക്കൊണ്ട് ഒപ്പ് വെപ്പിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വാന്‍ ഉപയോഗ കാലാവധി കഴിഞ്ഞതായിരുന്നു. കമ്പനിക്കാര്‍ അടുത്ത ദിവസം തന്നെ അത് ഇരുമ്പുവിലക്ക് വിറ്റു. ഫെബ്രുവരി രണ്ടിന് ആശുപത്രി വിട്ട്് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരുമാസത്തെ ശമ്പളവും കുറച്ച് ചോക്ലേറ്റുകളും മാത്രമാണ് കമ്പനിയുടമകള്‍ നല്‍കിയതെന്ന് ഷംസുദ്ദീന്‍ പറയുന്നു. അപകടത്തിന് കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു മാത്രമാണ് പിടിവള്ളി. നാട്ടിലത്തെിയശേഷം മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കില്‍നിന്ന് വഴുതിവീണത് കാലിലെ പരിക്ക് വീണ്ടും മോശം സ്ഥിതിയിലാകാന്‍ കാരണമായി. ഇതോടെയാണ് ജില്ലാ ആശുപത്രിയിലെത്തേണ്ടിവന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങളോളം നാരങ്ങ വില്‍പന നടത്തിയിരുന്ന ഷംസുദ്ദീന്‍ പലരോടും കടം വാങ്ങിയും മറ്റുമാണ് വിസ സമ്പാദിച്ച് കുവൈത്തിലത്തെിയത്. ഇദ്ദേഹം ആശുപത്രിയിലായത് കുടുംബത്തിന്‍െറ പ്രത്യാശ കെടുത്തി. പ്ളസ് ടു വിദ്യാര്‍ഥിയായിരുന്ന മൂത്തമകന്‍ പഠനം മതിയാക്കി ഓട്ടോറിക്ഷ ഓടിച്ചാണ് വീട്ടുചെലവ് നടത്തുന്നത്. പ്രവാസി സംഘടനാ പ്രവര്‍ത്തകരില്‍ ആരെങ്കിലും സഹായിക്കാനത്തെുമെന്ന പ്രതീക്ഷയിലാണ് ഷംസുദ്ദീന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story