Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുഷ്ഠരോഗ നിവാരണ ...

കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണം തുടങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്: കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് റോട്ടറി ഹാളില്‍ കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഗൗരി നിര്‍വഹിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് അംഗം സൈനബ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ഗോപാലന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.വി. ചന്ദ്രമോഹന്‍, അജാനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് ബഷീര്‍, ജില്ലാ മാസ്മീഡിയ ഓഫിസര്‍ എം. രാമചന്ദ്ര എന്നിവര്‍ സംസാരിച്ചു. ജില്ലാ ലെപ്രസി ഓഫിസര്‍ ഡോ. എ.വി. രാംദാസ് സ്വാഗതവും അസി. ലെപ്രസി ഓഫിസര്‍ വൈ. മോഹനന്‍ നന്ദിയും പറഞ്ഞു. ആശ, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ അസി. ലെപ്രസി ഓഫിസര്‍ വൈ. മോഹനന്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ വി.എന്‍. ഷാജികുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണ പരിപാടി. ഈ കാലയളവില്‍ പെരിയ, നീലേശ്വരം ബ്ളോക്കുകളില്‍ ആരോഗ്യവകുപ്പിന്‍െറയും ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സര്‍വേ, ബോധവത്കരണ ക്ളാസുകള്‍, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story