Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2016 12:19 PM GMT Updated On
date_range 2016-01-31T17:49:00+05:30കാഞ്ഞങ്ങാട്ട് മൂന്നിടത്ത് തീപിടിത്തം; അഗ്നിശമനസേനക്ക് നെട്ടോട്ടം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സിന് വിശ്രമമില്ലാത്ത പകലായിരുന്ന ശനിയാഴ്ച. ഇരിയ മുട്ടിച്ചിറയില്‍ നാരായണന്‍െറ വീട്ടുവളപ്പില്‍ തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം. സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് സമീപം വൈദ്യുതി പോസ്റ്റ് പൊട്ടിവീണാണ് തീപിടിച്ചത്. പുല്‍ക്കാടുകളും കുറ്റിക്കാടുകളും കത്തി നശിച്ചു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിശമന സേന കുതിച്ചത്തെിയതിനാല്‍ അപകടം ഒഴിവായി. പെരിയ ടൗണിന് സമീപം 40 സെന്‍റ് പുല്‍ക്കാടുകള്‍ കത്തിനശിച്ചു. കാഞ്ഞങ്ങാട്ടുനിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരും തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍െറ കിഴക്ക് ഭാഗത്തെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു. ഇവിടെയും അഗ്നിശമനസേന ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ അപകടം ഒഴിവായി. വേനലായതോടെ ഫയര്‍ഫോഴ്സിന് രാവും പകലും വിശ്രമമില്ലാത്ത സ്ഥിതിയാണ്.
Next Story