Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2016 11:25 AM GMT Updated On
date_range 2016-01-22T16:55:33+05:30കേരള, കര്‍ണാടക സര്‍ക്കാറുകള്‍ക്ക്കേന്ദ്രത്തിന്‍െറ അന്ത്യശാസനം
text_fieldsമംഗളൂരു: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഏറ്റെടുക്കുന്ന റോഡുകളുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പാലിക്കാത്ത കേരളത്തിനും കര്‍ണാടകക്കും കേന്ദ്ര സര്‍ക്കാറിന്‍െറ അന്ത്യശാസനം. കേരളം ഏറ്റെടുത്ത 1,430 റോഡ്പദ്ധതികളില്‍ 463 എണ്ണവും കര്‍ണാടകയില്‍ 3,640ല്‍ 188 എണ്ണവും നാലുവര്‍ഷമായി പൂര്‍ത്തിയാവാതെ കിടക്കുകയാണ്. ഇവയുടെ പ്രവൃത്തി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ജെയിംസ് വര്‍ഗീസ് (കേരളം), സുഭാഷ് ചന്ദ്ര (കര്‍ണാടക) എന്നിവര്‍ക്ക് കേന്ദ്രം കത്തെഴുതി. തുടര്‍ന്നുണ്ടാവുന്ന എല്ലാ ബാധ്യതകളും സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ഗ്രാമീണ ഫണ്ട് വിഹിതം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 2015-16 വര്‍ഷം മുതല്‍ മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തിയതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
Next Story