Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2016 10:31 AM GMT Updated On
date_range 2016-01-21T16:01:19+05:30പത്താംതരക്കാര്‍ക്ക് പഠന വെളിച്ചമേകിലാമ്പും ഹലോ ടീച്ചറും
text_fieldsകാസര്‍കോട്: ജില്ലയിലെ പത്താംതരക്കാര്‍ക്ക് പഠന പിന്തുണയുമായി ജില്ലാ പഞ്ചായത്ത് ലാമ്പ് (ലൈവ് അസിസ്റ്റന്‍റ്സ് ഫോര്‍ മാക്സിമം പെര്‍ഫോമന്‍സ്) പദ്ധതി നടപ്പാക്കുന്നു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം നേടാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ പരീക്ഷാ സംബന്ധമായി പ്രചോദിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും മോട്ടിവേഷന്‍, കൗണ്‍സിലിങ് ക്ളാസുകള്‍ നടത്തും. ഇതിനായി 50 വിദഗ്ധ പരിശീലകരുടെ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ജനുവരി 20 മുതല്‍ 30 വരെ 315 ബാച്ചുകളിലായി 17613 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കും. കുട്ടികള്‍ക്ക് പരീക്ഷക്കാലത്ത് വിദഗ്ധ ഉപദേശം നല്‍കുന്നതിനായി ഹലോ ടീച്ചര്‍ പരിപാടിയും ഇതിനോടൊപ്പം ഉണ്ടാകും. എല്ലാ വിഷയത്തിലേയും സമര്‍ഥരായ 35ഓളം അധ്യാപകരടങ്ങുന്ന സംഘമാണ് ഹലോ ടീച്ചര്‍ ടീമിലുള്ളത്. ഫെബ്രുവരി ഒന്നുമുതല്‍ പരീക്ഷ തീരുംവരെയുള്ള എല്ലാ ദിവസങ്ങളിലും രാത്രി ഏഴുമുതല്‍ ഒമ്പതര വരെ ഫോണിലൂടെ കുട്ടികള്‍ക്ക് സംശയനിവാരണത്തിനായി ഓരോ വിഷയത്തിന്‍െറ അധ്യാപകനേയും വിളിക്കാം. പഠന പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവക്കായി മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ഹലോ ടീച്ചറിലൂടെ കുട്ടികള്‍ക്ക് ലഭിക്കും. മികച്ച പരീക്ഷാ പരിശീലനം നല്‍കുന്നതിന്‍െറ ഭാഗമായി ജില്ലാതലത്തില്‍ മാതൃകാ പരീക്ഷകള്‍ നടത്താനും തീരുമാനമായി. വിദ്യാഭ്യാസപരമായി മുന്നാക്കക്കാരേയും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളേയും ഒരുപോലെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കാസര്‍കോട്, ഐ.ടി അറ്റ് സ്കൂള്‍ കാസര്‍കോട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.
Next Story