Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 9:43 AM GMT Updated On
date_range 2016-01-12T15:13:38+05:30ബേളയില്‍ അഗ്നിശമന യൂനിറ്റ് കടലാസില്‍ ഒതുങ്ങി
text_fieldsബദിയടുക്ക: വയലും കാടും കത്തിച്ചാമ്പലാകുമ്പോഴും ബേളയില്‍ അഗ്നിശമന യൂനിറ്റ് തുടങ്ങുമെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒരാഴ്ചക്കുള്ളില്‍ മാന്യ, കരിക്കട്ടപ്പള്ളം, പുതുക്കോളി തല്‍പ്പനാജെ തുടങ്ങിയ ഏക്കര്‍കണക്കിന് വയലുകളും കാടും കത്തിനശിച്ചു.കാസര്‍കോട്ടുനിന്ന് എത്തുന്ന ഫയര്‍ഫോഴ്സ് ജീവനക്കാരുടെ കുറവും വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കാത്തതും മൂലം കിലോമീറ്ററോളം താണ്ടി പലപ്പോഴും കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താതെ തിരിച്ചുപോകേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരമായി ബദിയടുക്ക, കുമ്പഡാജെ, എന്‍മകജെ, പുത്തിഗെ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലേക്ക് ആവശ്യമായ ഫയര്‍ഫോഴ്സ് യൂനിറ്റ് അനുവദിക്കണമെന്ന് ഏറെ കാലമായി വ്യാപാരികളും പ്രദേശത്തെ സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അഗ്നിശമന യൂനിറ്റിന് സര്‍ക്കാര്‍ സ്ഥലം ആവശ്യപ്പെട്ടതോടെ ബദിയടുക്ക പഞ്ചായത്തിലെ നീര്‍ച്ചാലിന് സമീപം ബേള ആയുര്‍വേദിക് ആശുപത്രിക്ക് അടുത്തായി സ്ഥല സൗകര്യം അനുവദിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ തുടര്‍ച്ചയുണ്ടായില്ളെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. കൃഷികളും ജീവജാലങ്ങളും തീപിടിത്തത്തില്‍ ഇല്ലാതാകുന്നു. ഇതിനു മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ബേളയില്‍ പ്രഖ്യാപിച്ച യൂനിറ്റ് തുടങ്ങണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്.
Next Story