Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2016 12:28 PM GMT Updated On
date_range 2016-01-07T17:58:28+05:30മനുഷ്യരെ അപഗ്രഥിച്ച ‘പനി’ക്ക് ഒന്നാം സ്ഥാനം
text_fieldsകാസര്‍കോട്: യു.പി വിഭാഗം നാടകമത്സരത്തില്‍ തെക്കില്‍പറമ്പ ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘പനി’ എന്ന നാടകം മനുഷ്യസ്വഭാവത്തിന്‍െറ വൈജാത്യങ്ങള്‍ ഓര്‍മിപ്പിച്ച് ഒന്നാമതത്തെി. മക്കളില്ലാത്ത പാത്തുവിനും മൂസക്കും അയല്‍പക്കത്തെ സാവിത്രിയുടെ ചിന്നു, പൊന്നു എന്നീ മക്കള്‍ കൂട്ടായി എത്തിയപ്പോള്‍ നാട്ടിലുണ്ടാകുന്ന അസ്വസ്ഥതകളാണ് നാടകം ആവിഷ്കരിച്ചത്. പള്ളിപ്പറമ്പില്‍ പന്നിത്തലയും ക്ഷേത്ര മുറ്റത്ത് പോത്തിന്‍െറ തലയും വെച്ച് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് മനുഷ്യരല്ളെന്ന് നാടകം ചൂണ്ടിക്കാട്ടി. കാറഡുക്ക ഗവ. യു.പി സ്കൂളിന്‍െറ പുള്ളിക്കുട, പിലിക്കോട് ഗവ. യു.പി സ്കൂളിന്‍െറ തളപ്പ് എന്നീ നാടകങ്ങള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജാതീയ വ്യവസ്ഥ കൊടികുത്തിനിന്ന കാലത്ത് അതിന്‍െറ തായ്വേരറുക്കാന്‍ പൊട്ടന്‍ തെയ്യത്തിന്‍െറ തോറ്റംപാട്ട് രചിച്ച കൂര്‍മല്‍ എഴുത്തച്ഛന്‍െറ ജീവിതം പച്ചയായി ആവിഷ്കരിച്ച കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറിയിലെ കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരത്തില്‍ സദസ്സിനെ കൈയിലെടുത്തു. മനുഷ്യ ജീവിതം കറിവേപ്പിലയായി മാറുന്നിടത്ത് ഓര്‍മകളുണ്ടായിരിക്കണം എന്ന് കാണികളെ ഓര്‍മിപ്പിച്ച ‘കറിവേപ്പില’, തേങ്ങ പറിക്കാന്‍ ആളെ കിട്ടാത്തിടത്ത് പെണ്ണുങ്ങള്‍ തെങ്ങ് കയറ്റത്തിലേക്ക് നടക്കുന്ന ‘തളപ്പ്’ എന്നീ നാടകങ്ങളും അര്‍ഥമുള്ള ചോദ്യങ്ങള്‍ സമ്മാനിച്ച് സദസ്സിന്‍െറ കൈയടി നേടി.
Next Story