Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനോര്‍ക്ക റൂട്ട്സ്...

നോര്‍ക്ക റൂട്ട്സ് ഓഫിസ് ഉദ്ഘാടനം നാലിന്

text_fields
bookmark_border
കാസര്‍കോട്: നോര്‍ക്ക റൂട്ട്സിന്‍െറ ഓഫിസ് കലക്ടറേറ്റില്‍ ജനുവരി നാലിന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. നിരവധി പ്രവാസികള്‍ അധിവസിക്കുന്ന ജില്ലയില്‍ നോര്‍ക്ക റൂട്ട്സിന്‍െറ ഓഫിസ് തുറക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. കാസര്‍കോട് ഓഫിസ് സൗകര്യം വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന സാന്ത്വനം, കാരുണ്യം, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയ ക്ഷേമ പദ്ധതികളും വിദേശ ജയിലുകളില്‍നിന്നും മോചിതരാവുന്ന പ്രവാസി മലയാളികള്‍ക്കുള്ള സൗജന്യ വിമാന ടിക്കറ്റ്, പ്രവാസി നിയമ സഹായ സെല്‍ തുടങ്ങിയ വിഷയങ്ങളിലും ഇനിമുതല്‍ കാസര്‍കോട് നോര്‍ക്ക റൂട്ട്സ് ഓഫിസില്‍നിന്നും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാവും.
Show Full Article
TAGS:LOCAL NEWS 
Next Story