Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2016 11:53 AM GMT Updated On
date_range 2016-01-02T17:23:12+05:30പുതുവത്സരം ഉണര്‍ന്നത് അപകടമരണ വാര്‍ത്തകള്‍ കേട്ട്
text_fieldsകാസര്‍കോട്: ജില്ലയില്‍ അപകട മരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ് കാസര്‍കോട്ടുകാര്‍ പുതുവര്‍ഷത്തില്‍ ഉണര്‍ന്നത്. പുതുവര്‍ഷ പുലര്‍ച്ചെയും തലേന്നുമുണ്ടായ അപകടങ്ങളിലാണ് ജില്ലയില്‍ നാലുപേര്‍ മരിച്ചത്. മഞ്ചേശ്വരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വടകര സ്വദേശി വിദ്യാര്‍ഥിയായ ഹരിപ്രസാദാണ് മരിച്ചത്. പിന്നാലെ, ദേലമ്പാടി ബൈത്താജെയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഹോട്ടല്‍ തൊഴിലാളി മുഹമ്മദ് സിയാദ് മരിച്ചു. വൈകീട്ട് ഉപ്പളയില്‍ ഓട്ടോയിടിച്ച് കാഴ്ച വൈകല്യമുള്ള ആന്ധ്ര സ്വദേശിയായ യാചകന്‍ ഷേഖ് അല്ലാ ബകഷും മരിച്ചു. പിന്നീട് കറന്തക്കാട് ദേശീയപാതയില്‍ ലോറിക്ക് പിറകില്‍ ലോറിയിടിച്ച് മലപ്പുറം സ്വദേശി പ്രഭാകരന്‍ മരിച്ചു. മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപ്പളയില്‍നിന്ന് ലോറിയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വരുകയായിരുന്നു പ്രഭാകരനും മകന്‍ സജേഷും. മംഗളൂരുവില്‍നിന്ന് കണ്ണൂരിലെ ബിവറേജസ് ഒൗട്ട്ലെറ്റിലേക്ക് ദേശീയപാത വഴി വന്ന ലോറിയിലാണ് ഇരുവരും കയറിയത്. കറന്തക്കാട് ജങ്ഷനിലെ ട്രാഫിക് സര്‍ക്കിളിനടുത്ത് ഇറങ്ങുന്നതിനിടെ ലോറിയുടെ പിറകില്‍ അമിതവേഗതയിലത്തെിയ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. പ്രഭാകരന്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. സജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പെട്ടിട്ടുണ്ടെന്നറിഞ്ഞത്തെിയ ചിലര്‍ ലോറിയില്‍ നിന്ന് മദ്യമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസിന് ലാത്തിവീശേണ്ടിവന്നു.
Next Story