Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2016 12:10 PM GMT Updated On
date_range 5 Feb 2016 12:10 PM GMTവികസന പദ്ധതികള്‍ക്ക് 32.17 ലക്ഷത്തിന്‍െറ ഭരണാനുമതി
text_fieldsbookmark_border
കാസര്‍കോട്: ജില്ലയില്‍ എം.എല്‍.എമാരുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 32,17,400 രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്കി. കെ. കുഞ്ഞിരാമന് എം.എല്‍.എ (തൃക്കരിപ്പൂര്‍)യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എരവില്‍-കടുവക്കാട് റോഡ് ടാറിങ്ങിന് 8,00,000, മഞ്ചേശ്വരം മണ്ഡലത്തില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും കുമ്പള പഞ്ചായത്തിലെ എന്‍.എച്ച് റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് ടെമ്പിള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 4,91,000, പുത്തിഗെ ഗ്രാമപഞ്ചായത്തിലെ കലാ നഗര്‍-ബന്തടുക്ക റോഡ് റീ ടാറിങ്ങിനായി അഞ്ച് ലക്ഷം, മംഗല്പാടി ഗ്രാമപഞ്ചായത്തിലെ അഡ്ക്ക കുന്നില്‍ മസ്ജിദ് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നാല് ലക്ഷം, പൈവളിഗെ ഗ്രാമപഞ്ചായത്തിലെ ബഡിയാര് തലിത്തജെ റോഡ് ടാറിങ്ങിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. കെ.കുഞ്ഞിരാമന് എം.എല്‍.എ (ഉദുമ)യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞടുക്കം ചിറവാതുക്കല് റോഡ് റീ ടാറിങ്ങിനായി ആറ് ലക്ഷം രൂപയുടെയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍നിന്നും കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനായി 1,26,400 രൂപയുടേയുമാണ് ഭരണാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story