Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചീമേനിയില്‍ ബി.ജെ.പി...

ചീമേനിയില്‍ ബി.ജെ.പി യോഗം അലങ്കോലപ്പെടുത്തി

text_fields
bookmark_border
ചെറുവത്തൂര്‍: ചീമേനി ടൗണില്‍ സംഘടിപ്പിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ വിശദീകരണയോഗം ഒരുസംഘം അലങ്കോലപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗമാണ് സംഘടിച്ചത്തെിയ ഇരുപതോളം പേര്‍ ബഹളംകൂട്ടി അലങ്കോലപ്പെട്ടുത്തിയത്. രംഗം ശാന്തമാക്കാനത്തെിയ പൊലീസുകാരെ ചിലര്‍ ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് ആക്രമികളെ അടിച്ചോടിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് സി.ഐ സുനില്‍കുമാര്‍, ചീമേനി എസ്.ഐ ശ്രീധരന്‍ മുള്ളേരിയ, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജു, ബി.ജെ.പി പ്രവര്‍ത്തകരായ പി. രാജീവന്‍, ബിജുകുമാര്‍, സുരേഷ്, പി.വി. സുകുമാരന്‍ എന്നിവരടക്കം ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തില്‍ ചീമേനി പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story