Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2016 12:51 PM GMT Updated On
date_range 2016-08-30T18:21:15+05:30കെ.എസ്.ടി.പി റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണം
text_fieldsഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാത സമയബന്ധിതമായി പൂര്‍ത്തിയാക്കി അപകടങ്ങള്‍ക്ക് തടയിടണമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തെക്കില്‍ ആലട്ടി റോഡ് അന്തര്‍ സംസ്ഥാന പാതയാക്കണമെന്നും ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും മാങ്ങാട് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി ടി. നാരായണന്‍, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍, ഏരിയാ സെക്രട്ടറി പി. മണിമോഹന്‍, ഉണ്ണിനായര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. വിജയന്‍ സ്വാഗതവും കെ. നാരായണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി.വി. കൃഷ്ണന്‍ (പ്രസി.), പി.കെ. ഗോപാലന്‍, സി. സുരേഷ്, നവരാജ് (വൈ. പ്രസി.), പി. കൃഷ്ണന്‍ (സെക്ര.), മധു തോരോത്ത്, കെ. മാധവന്‍, കെ. നാരായണന്‍ (ജോ. സെക്ര.), ടി. മോഹനന്‍ (ട്രഷ.).
Next Story