Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2016 12:27 PM GMT Updated On
date_range 2016-08-07T17:57:42+05:30ബി.ജെ.പി ബീച്ച് റോഡ് ജങ്ഷന്‍ ഉപരോധിച്ചു
text_fieldsകാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കസബ കടപ്പുറം മേഖലയിലെ തീരദേശ റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്പുറം നിവാസികള്‍ ബീച്ച് റോഡ് ജങ്ഷന്‍ ഉപരോധിച്ചു. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയാറായില്ളെങ്കില്‍ സമരം വരും ദിവസത്തില്‍ ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും കാല്‍ നടയാത്രക്ക് പോലും സാധ്യമല്ലാത്ത രീതിയില്‍ റോഡ് തകര്‍ന്നുകിടക്കുകയാണ്. നിരവധി തവണ കടപ്പുറം നിവാസികള്‍ അധികാരികള്‍ക്ക് മുന്നില്‍ പരാതി നല്‍കിയിട്ടും റോഡിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നഗരത്തിലേക്ക് വ്യാപിപ്പിച്ചത്. കാസര്‍കോട് ബാങ്ക് റോഡില്‍നിന്ന് ബീച്ച് റോഡ് ആരംഭിക്കുന്ന ജങ്ഷനാണ് ശനിയാഴ്ച ഉപരോധിച്ചത്. ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. സതീശന്‍ അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, വൈസ് പ്രസിഡന്‍റ് രാമപ്പ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. ശങ്കര ജെ.പി. നഗര്‍, ഗുരുപ്രസാദ് പ്രഭു, ഉമ, പ്രേമ, കെ.ജി. മനോഹരന്‍, ജയപ്രകാശ്, ദുഗ്ഗപ്പ, സവിത, ശ്രീലത, കെ.ടി.ജയറാം, സതീശന്‍ കടപ്പുറം, ഗണേശന്‍, പ്രമോദ്, മനോജ്, ശരത്ത് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story