Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2016 11:00 AM GMT Updated On
date_range 2016-08-05T16:30:37+05:30ഉപ്പള മുസോടിയില്‍ കടലാക്രമണം: മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
text_fieldsമഞ്ചേശ്വരം: കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് മംഗല്‍പാടി പഞ്ചായത്തിലെ ശാരദാ നഗര്‍, മുസോടി എന്നിവിടങ്ങളിലെ മൂന്നു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു കട ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ശാരദാ നഗറിലെ മത്സ്യത്തൊഴിലാളിയായ ശകുന്തള ശാലിയാന്‍, മുസോടിയിലെ അബ്ദുല്‍ഖാദര്‍, ഹമീദ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഹസനബ്ബയുടെ കടയും ഭീഷണി നേരിടുന്നു. താല്‍ക്കാലികമായി മണല്‍ ചാക്കില്‍ നിറച്ച് കടലാക്രമണം നേരിടാന്‍ ഭിത്തിയുണ്ടാക്കിയിരുന്നെങ്കിലും അവയും കടലെടുത്തിരിക്കുകയാണ്. അതേസമയം, വന്‍തോതിലുള്ള മണലെടുപ്പാണ് ഇവിടങ്ങളില്‍ കടലാക്രമണം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് കാലമായി ഇവിടെ വന്‍തോതില്‍ അനധികൃത മണല്‍കടത്ത് നടക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Next Story