Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനിര്‍മാണ മേഖല സംരക്ഷണ...

നിര്‍മാണ മേഖല സംരക്ഷണ ജാഥ

text_fields
bookmark_border
കാസര്‍കോട്: പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (പി.ബി.സി.എ) വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്‍െറ പ്രചാരണാര്‍ഥം നിര്‍മാണ മേഖലാ സംരക്ഷണ ജാഥക്ക് തുടക്കമായി. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റും ജാഥാ കാപ്റ്റനുമായ കെ. പ്രദീപന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥ പൈലറ്റുമായ സി.കെ. വേലായുധന്‍, കെ.എ. മുഹമ്മദ് ഹനീഫ, ഗിരി കൃഷ്ണന്‍, രാഘവന്‍ വെളുത്തോളി, എം. രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. കെ. ജയപ്രകാശന്‍ വൈസ് ക്യാപ്റ്റനും മത്തായി ചാക്കോ മാനേജറുമായ ജാഥ ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. തിങ്കളാഴ്ച കാഞ്ഞങ്ങാട്- രാവിലെ ഒമ്പതുമണി, ചെറുവത്തൂര്‍- 11, തൃക്കരിപ്പൂര്‍- 12.15, പയ്യന്നൂര്‍- ഉച്ചക്ക് ഒന്ന്, പിലാത്തറ-രണ്ട്, ചെറുക്കുന്ന്-3.45, കണ്ണൂര്‍-അഞ്ച് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകീട്ട് അഞ്ചിന് പിണറായില്‍ സമാപിക്കും. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്വാറി ഉല്‍പന്നങ്ങളുടെ ഖനനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, സ്വകാര്യ കെട്ടിട നിര്‍മാണ കരാറുകാര്‍ക്ക് ലൈസന്‍സും ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക, കെട്ടിട നിര്‍മാണ സൈറ്റ് ഇന്‍ഷുറന്‍സ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പത്തിനാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്.
Show Full Article
TAGS:LOCAL NEWS 
Next Story