Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2016 2:19 PM GMT Updated On
date_range 1 Aug 2016 2:19 PM GMTസ്വകാര്യ വ്യക്തിക്കുവേണ്ടി സര്‍ക്കാര്‍ചെലവില്‍ പുഴയോരഭിത്തി നിര്‍മിച്ചെന്ന് പരാതി
text_fieldsbookmark_border
കാസര്‍കോട്: സ്വകാര്യ വ്യക്തിക്കുവേണ്ടി ജലസേചനവകുപ്പ് 15 ലക്ഷം രൂപ ചെലവിട്ട് പുഴയോരഭിത്തി പണിതതായി പരാതി. കാസര്‍കോട് നഗരസഭയിലെ തളങ്കര പടിഞ്ഞാറ് സ്വകാര്യവ്യക്തി പണിത വീടിന്‍െറ മുന്‍ഭാഗത്താണ് നിലവിലുണ്ടായിരുന്ന ഭിത്തിയുടെ സ്ഥാനത്ത് ലക്ഷങ്ങള്‍ മുടക്കി പുതിയ ഭിത്തി നിര്‍മിച്ചത്. വിവരാവകാശ പ്രവര്‍ത്തകനായ തളങ്കര ബാങ്കോട്ടെ എ. ബുര്‍ഹാനുദ്ദീന്‍ ഇതുസംബന്ധിച്ച് ജലസേചനമന്ത്രി മാത്യു ടി. തോമസിന് പരാതി നല്കി. ചെമ്മനാട് മുതല്‍ തളങ്കര പടിഞ്ഞാര്വരെ കിലോമീറ്ററുകളോളം ദൂരത്തില്‍ പലയിടത്തും പുഴഭിത്തി തകര്‍ന്നിട്ടും പുതുക്കിപ്പണിയാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രസ്തുത വീടിനു മുന്നില്‍ മാത്രം ഭിത്തി നിര്‍മിച്ചതെന്നും പഴയ ഭിത്തിയുടെ കരിങ്കല്ലുകളാണ് പുതിയ ഭിത്തിക്ക് ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story