Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2016 10:54 AM GMT Updated On
date_range 2016-04-21T16:24:50+05:30രാത്രി ഓടിയ ടാങ്കര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു
text_fieldsമംഗളൂരു: രാത്രി ഓടിയ പാചകവാതക ടാങ്കര്‍ ലോറികള്‍ ദേശീയപാത 75ല്‍ നാട്ടുകാര്‍ തടഞ്ഞു. പൊലീസിന്‍െറ അഭ്യര്‍ഥനയത്തെുടര്‍ന്ന് താക്കീത് നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അമിത വേഗത്തില്‍ ഓടിയ ടാങ്കര്‍ മറിഞ്ഞ് പാചകവാതകം ചോര്‍ന്നതിനത്തെുടര്‍ന്ന് സുറികുമേരുവില്‍ നൂറോളം കുടുംബങ്ങള്‍ വീടൊഴിയുകയും പകല്‍ മുഴുവന്‍ ഗതാഗതം തിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ മേഖലയിലെ ജനങ്ങളാണ് കഴിഞ്ഞദിവസം രാത്രി റോട്ടിലിറങ്ങി ടാങ്കറുകള്‍ ഒന്നൊന്നായി തടഞ്ഞത്. വിവരമറിഞ്ഞ് ബണ്ട്വാള്‍ എസ്.ഐ നന്ദകുമാര്‍ സ്ഥലത്തത്തെി ടാങ്കര്‍ തടഞ്ഞ നാട്ടുകാരെ വിരട്ടാന്‍ ശ്രമിച്ചു. വൈകീട്ട് ആറിന് ശേഷം ടാങ്കര്‍ ഓടുന്നത് നിയമവിരുദ്ധമാണെന്ന് നാട്ടുകാര്‍ ഓര്‍മപ്പെടുത്തിയതോടെ എസ്.ഐ അനുരഞ്ജന വഴിതേടി. തടഞ്ഞിട്ടവയെ പോകാന്‍ അനുവദിക്കണമെന്നും ബുധനാഴ്ച മുതല്‍ ഇങ്ങിനെ ഉണ്ടാവില്ളെന്നും എസ്.ഐ അറിയിച്ചപ്പോള്‍ നാട്ടുകാര്‍ വഴങ്ങുകയായിരുന്നു.
Next Story