Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2016 10:54 AM GMT Updated On
date_range 2016-04-21T16:24:50+05:30കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് തിരിച്ചടിയായി ‘കാലാവസ്ഥാ മാറ്റം’
text_fieldsകാഞ്ഞങ്ങാട്: കാലാവസ്ഥാ മാറ്റവും രോഗബാധയും കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ജില്ലയില്‍ 17 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് വ്യാപകമായി കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. 17,000 ടണ്‍ കല്ലുമ്മക്കായ കൃഷി നശിച്ചതായി കര്‍ഷകര്‍ പറയുന്നു. ഇത് ഉല്‍പാദനത്തിന്‍െറ 90 ശതമാനം വരും. കൃഷി നശിക്കാനുള്ള കാരണം കണ്ടത്തൊന്‍ സി.എം.എഫ്.ആര്‍.ഐ, കെ.യു.എഫ്.ഒ.എസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കല്ലുമ്മക്കായ കൃഷിക്ക് സബ്സിഡി നല്‍കുന്നുണ്ടെങ്കിലും നഷ്ടക്കണക്കെടുത്താല്‍ തുക എങ്ങുമത്തെില്ല. അതേസമയം ചെമ്മീന്‍, മത്സ്യകൃഷിക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം കല്ലുമ്മക്കായ കൃഷിക്ക് ലഭിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കല്ലുമ്മക്കായ കൃഷി നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ മത്സ്യവകുപ്പിന്‍െറ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കല്ലുമ്മക്കായ കൃഷിക്കാര്‍ ആവശ്യപ്പെടുന്നത്. ധര്‍ണ നടത്തി കാഞ്ഞങ്ങാട്: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കുക, കല്ലുമ്മക്കായ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുക, കല്ലുമ്മക്കായ സംഭരണം, സംസ്കരണം എന്നിവക്ക് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്ലുമ്മക്കായ കര്‍ഷകര്‍ കാഞ്ഞങ്ങാട് മീനാപ്പീസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ സംസ്ഥാന പ്രസിഡന്‍റ് ടി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.എഫ്.എഫ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, എം. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Next Story