Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതൈക്കടപ്പുറത്ത്...

തൈക്കടപ്പുറത്ത് തെരുവുനായ്ക്കള്‍ ഏഴ് ആടുകളെ കൊന്നു

text_fields
bookmark_border
നീലേശ്വരം: തൈക്കടപ്പുറത്ത് തെരുവുനായ്ക്കള്‍ ഏഴ് ആടുകളെ കടിച്ചുകൊന്നു. തൈക്കടപ്പുറം സ്റ്റോര്‍ ജങ്ഷന്‍ ഐസ് പ്ളാന്‍റിന് പടിഞ്ഞാറ് വശത്ത് ടി.പി. സക്കീര്‍ ഹുസൈന്‍െറ ഏഴ് ആടുകളെയാണ് കൂട്ടമായത്തെിയ നായകള്‍ കടിച്ചുകീറിയത്. വീടിന് സമീപത്ത് കൂട്ടില്‍ കെട്ടിയിട്ട ആടുകളാണ് ചത്തത്. പത്തോളം നായകള്‍ കൂടിന്‍െറ വാതില്‍ തള്ളിയിട്ട് എല്ലാ ആടുകളെയും കൊല്ലുകയായിരുന്നു. പുലര്‍ച്ചെ നാലിനാണ് സംഭവം. കഴിഞ്ഞദിവസം തൈക്കടപ്പുറത്തെ താഹിറയുടെ മൂന്ന് ആടുകളെയും സി.എച്ച്. അസീസിന്‍െറ മൂന്ന് ആടുകളെയും തെരുവുനായ്ക്കള്‍ കൊന്നിരുന്നു. തൈക്കടപ്പുറം ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story