Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightആരിക്കാടി പുഴയില്‍...

ആരിക്കാടി പുഴയില്‍ മാലിന്യം തള്ളുന്നു

text_fields
bookmark_border
കുമ്പള: ആരിക്കാടി പുഴയിലേക്ക് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. കുമ്പളയിലെ ചില കോഴിക്കടകളിലെ അവശിഷ്ടങ്ങളും കല്യാണവീടുകളിലെ എച്ചിലുകളും മറ്റുമാണ് പുഴയില്‍ കൊണ്ടുവന്നിട്ട് ജലം മലിനമാക്കുന്നത്. നേരത്തെ, ദേശീയപാതയില്‍ കുമ്പള പാലത്തിനടുത്തുവെച്ചാണ് മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ കഞ്ചിക്കട്ട പാലത്തില്‍നിന്നാണ് കോഴി മാലിന്യങ്ങളും സദ്യക്കുപയോഗിക്കുന്ന പേപ്പര്‍ പ്ളേറ്റുകളും പ്ളാസ്റ്റിക് ഗ്ളാസുകളുമൊക്കെ പുഴയിലെറിയുന്നത്. കോഴിക്കടയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ പ്ളാസ്റ്റിക് കൂടില്‍ കെട്ടിയിട്ടാണ് വെള്ളത്തില്‍ വലിച്ചെറിയുന്നത്. ഈ പൊതിക്കകത്ത് മാലിന്യം ചീഞ്ഞുനാറുകയും മാസങ്ങളോളം ജലോപരിതലത്തില്‍ ഒഴുകിനടക്കുകയും ചെയ്യുന്നു. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story