Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2016 11:55 AM GMT Updated On
date_range 9 April 2016 11:55 AM GMTകാഞ്ഞങ്ങാട്ട് ബി.ജെ.പി വിമത കൗണ്‍സിലറുടെ വീടിന് തീയിട്ടു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ബി.ജെ.പി വിമതനായ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുടെ വീടിന് തീയിട്ടു. യുവമോര്‍ച്ച നേതാവായിരുന്ന ടി.വി. അജയകുമാറിന്‍െറ ബല്ല അത്തിക്കോത്ത് കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനടുത്തുള്ള വീടിനാണ് കഴിഞ്ഞ ദിവസം രാത്രി തീയിട്ടത്. കട്ടില്, കിടക്ക, അലമാര, സോഫാ സെറ്റ് എന്നിവയുള്‍പ്പെടെ ഫര്‍ണിച്ചറുകളും സാധന സാമഗ്രികളും കത്തിനശിച്ചു. അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്‍െറ പിന്‍ഭാഗത്തെ മുറിയുടെ വെന്റിലേറ്ററിലൂടൊണ് തീയിട്ടതെന്ന് സംശയിക്കുന്നു. ഈ മുറിയിലാണ് അജയകുമാര്‍ കിടക്കാറുള്ളത്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അമ്മക്ക് അസുഖമായതിനാല്‍ അജയകുമാറും കുടുംബവും നെല്ലലിക്കാട്ടെ തറവാട്ട് വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വിവരമറിഞ്ഞത്. ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ബിജുലാലിന്െറ നേതൃത്വത്തില്‍ പൊലീസത്തെി പരിശോധന നടത്തി. ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ് നഗരസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് അജയകുമാര്‍ കൗണ്‍സിലറായത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന വിഷയം കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ബൂത്ത് കമ്മിറ്റി അനുകൂല നിലപാട് സ്വീകരിച്ചില്ല. അനുനയശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തീവെപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story