Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനിയമസഭാ സമിതി സിറ്റിങ് ...

നിയമസഭാ സമിതി സിറ്റിങ് നാളെ

text_fields
bookmark_border
കാസര്‍കോട്: നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി നാളെ രാവിലെ 10.30ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്‍െറ നിര്‍മാണ പുരോഗതിയും ബേക്കല്‍ കടല്‍ത്തീരത്തെ മത്സ്യബന്ധന തുറമുഖമാക്കി മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ചും കാസര്‍കോട് ജില്ലയിലെ മത്സ്യബന്ധന, അനുബന്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പരാതികള്‍ സമിതി സ്വീകരിക്കും. പരാതി സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍, സംഘടനകള്‍ രേഖാമൂലമുള്ള പരാതി നല്‍കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story