Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2015 12:52 PM GMT Updated On
date_range 28 Sep 2015 12:52 PM GMTഉളുവാര്‍ ഗവ. എല്‍.പി സ്കൂള്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ
text_fieldsbookmark_border
കുമ്പള: ഉളുവാര്‍ ഗവ. എല്‍.പി സ്കൂളിന് കുമ്പള ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ പെഡഗോജിക് പാര്‍ക്കിന്‍െറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. സ്കൂളിനോട് ചേര്‍ന്ന് 30 സെന്‍റ് സ്ഥലത്ത് പഞ്ചായത്തിന്‍െറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവാക്കിയാണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. ആന, മാന്‍, ജിറാഫ്, മയില്‍, മുതല തുടങ്ങിയ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും കളിക്കാന്‍ സീസോ ഊഞ്ഞാല്‍, സൈ്ളഡര്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ചുറ്റുമതിലില്‍ വിവിധ വര്‍ണങ്ങളിലുള്ള ചിത്രങ്ങളും മരത്തിന്‍െറ രൂപത്തിലുള്ള കവാടവും മുളവേലിയും പുല്‍തകിടിയും ആമ്പല്‍ പൊയ്കയും വെട്ടിമാറ്റപ്പെട്ട മരത്തിന്‍െറ ആകൃതിയിലുള്ള കിണറും പാര്‍ക്കിലെ മറ്റു ആകര്‍ഷകങ്ങളാണ്. പാര്‍ക്കിനകത്ത് ഇരുന്ന് പഠിക്കാന്‍ മനോഹരമായ കുടിലും സിമന്‍റ് ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിന്‍െറ സുരക്ഷക്ക് അകത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യൂസുഫ് ഉളുവാര്‍ പറഞ്ഞു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
Next Story