Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമടക്കരയില്‍...

മടക്കരയില്‍ മത്സ്യവില്‍പന പ്രതിസന്ധിയില്‍

text_fields
bookmark_border
ചെറുവത്തൂര്‍: മടക്കര മത്സ്യബന്ധന തുറമുഖത്ത് മത്സ്യവില്‍പന പ്രതിസന്ധിയില്‍. മടക്കര തുറമുഖത്ത് ദിവസങ്ങളായി നിലനില്‍ക്കുന്ന മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് കാരണം മത്സ്യവില്‍പന പാടേ നിലച്ചിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് വലിയ വള്ളങ്ങള്‍ എത്തി മടക്കര തുറമുഖത്ത് വില്‍പന നടത്തുന്നത് ഒരുവിഭാഗം പ്രാദേശിക മത്സ്യ വള്ളക്കാര്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഈ വള്ളങ്ങള്‍ മത്സ്യം വില്‍പന നടത്താതെ തിരിച്ച് കൊണ്ടുപോവുകയും ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക വള്ളങ്ങള്‍ മടക്കരയിലെ ഹാര്‍ബറിലത്തെിയപ്പോള്‍ നാട്ടുകാര്‍ ഇവരെ മത്സ്യം ഇറക്കാനോ ലേലം വിളിക്കാനോ അനുവദിച്ചില്ല. ഇതോടെ മത്സ്യം ലേലം വിളിച്ചെടുക്കാനത്തെിയ തൊഴിലാളികളും ദുരിതത്തിലായി. ചൊവ്വാഴ്ചയും മത്സ്യവില്‍പന നടക്കാത്തതിനാല്‍ വാങ്ങാനത്തെിയ അനുബന്ധ തൊഴിലാളികളും മത്സ്യം കയറ്റിക്കൊണ്ടുപോകാനത്തെിയ വാഹനങ്ങളും മടങ്ങിപ്പോവുകയായിരുന്നു. എല്ലാ മത്സ്യബന്ധന വള്ളങ്ങള്‍ക്കും ഇവിടെയത്തെി വില്‍പന നടത്താന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുകയുള്ളൂവെന്ന നിലപാടാണ് നാട്ടുകാരുടേത്. ഈ തുറമുഖത്ത് ജില്ലയിലെ വള്ളങ്ങള്‍ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലില്ലാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും കച്ചവടം നടത്താന്‍ സൗകര്യമൊരുക്കണം എന്നാണ് തൊഴിലാളികളും പറയുന്നത്. എന്നാല്‍, ആധുനിക സജ്ജീകരണങ്ങളുമായി എത്തുന്ന ഇത്തരം വള്ളങ്ങള്‍ തങ്ങളുടെ തൊഴിലിനെ ബാധിക്കുന്ന രീതിയിലുള്ള മത്സ്യബന്ധനം നടത്തുന്നുവെന്നാണ് പ്രാദേശിക വള്ളക്കാര്‍ പറയുന്നത്. പ്രശ്നം പരിഹരിക്കാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
Show Full Article
Next Story