Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗതാഗത...

ഗതാഗത കുരുക്കിലമര്‍ന്ന് കാസര്‍കോട് നഗരം

text_fields
bookmark_border
കാസര്‍കോട്: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ നഗരത്തിന്‍െറ മുക്കിലും മൂലയിലും വരെ ഗതാഗത കുരുക്കാണ്. അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള സ്തംഭനത്തിന് പുറമെ ചെറിയ അപകടം പോലും മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കില്‍ അവസാനിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചൊവ്വാഴ്ച രാവിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ്സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസത്തൊതെ വാഹനം മാറ്റാന്‍ ബൈക്ക് യാത്രക്കാരന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇതുമൂലം ഉണ്ടായത്. ട്രാഫിക് പൊലീസിന്‍െറ സേവനം പലപ്പോഴും ഈ ഭാഗങ്ങളില്‍ ലഭിക്കുന്നില്ളെന്നാണ് പരാതി. അപകടം ഉണ്ടാകുമ്പോള്‍പോലും പൊലീസത്തൊന്‍ വൈകുന്നതും ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കാനിടയാക്കുന്നു. പഴയ സ്റ്റാന്‍ഡില്‍നിന്നും പോസ്റ്റ് ഓഫിസിന് സമീപത്ത് കൂടിയുള്ള റോഡില്‍ അനധികൃത പാര്‍ക്കിങ് വ്യാപകമായതോടെ അനുഭവപ്പെട്ട ഗതാഗതകുരുക്ക് ഒഴിവാക്കാനും പൊലീസ് എത്തിയില്ല. വീതികുറഞ്ഞ റോഡിന്‍െറ ഇരുവശത്തും ആഡംബര കാറുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തതോടെയാണ് വഴിയാത്രക്കാര്‍ക്ക് പോലും സ്ഥലമില്ലാത്ത വിധം കുരുക്കായത്. ഈ റോഡ് വണ്‍വേ ആണെങ്കിലും ഇരുവശത്തും കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്ന ബസ്സ്റ്റാന്‍ഡ് ക്രോസ് റോഡിന് സമീപം പൊലീസുകാരെ ഡ്യൂട്ടിക്ക് നിര്‍ത്താറുണ്ടെങ്കിലും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ഇവര്‍ക്കാവാറില്ല. പോസ്റ്റ് ഓഫിസിന് സമീപം ഇരു വശങ്ങളിലുമായി കാറുകള്‍ നിര്‍ത്തിയതിനാല്‍ ഇതുവഴി വന്ന ലോറിക്ക് പോകാന്‍ സാധിക്കാതെ അരമണിക്കൂറോളമാണ് കുരുക്ക് അനുഭവപ്പെട്ടത്. ഇരു കാറുകളുടെയും ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഏറെ കഴിഞ്ഞും റോഡില്‍ ബ്ളോക് നിലനിന്നു. ഒടുവില്‍ നാട്ടുകാര്‍ വാഹനം തള്ളി നീക്കിയാണ് അല്‍പം സ്ഥലം കണ്ടത്തെിയത്. പഴയ സ്റ്റാന്‍ഡിന് സമാന്തരമായുള്ള എം.ജി റോഡ് വണ്‍വേ ആയതിനാല്‍ ജനറല്‍ ആശുപത്രിയിലേക്കടക്കമുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് പോകേണ്ടത്. എം.ജി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രധാന ബദല്‍ റോഡായിട്ടും കെ.പി.ആര്‍ റാവു റോഡിലെ അനധികൃത പാര്‍ക്കിങ് തടയാന്‍ നടപടിയില്ല. പഴയസ്റ്റാന്‍ഡിലേക്ക് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ഇതുവഴിയാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടത്. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് ട്രാഫിക് പൊലീസിന്‍െറ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തേ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഹോംഗാര്‍ഡുകളുടെ സേവനം യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും റോഡ് മുറിച്ചുകടക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. നേരത്തേ ഉണ്ടായിരുന്ന സീബ്രാലൈന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായും പരാതിയുണ്ട്.
Show Full Article
Next Story