Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2015 12:56 PM GMT Updated On
date_range 2015-09-17T18:26:56+05:3021 സെന്‍റ് കൈയേറിയതായി കണ്ടത്തെി; സര്‍വേ പൂര്‍ത്തിയായില്ല
text_fieldsകാസര്‍കോട്: കുറ്റിക്കോലിലെ വിവാദ ഭൂമി സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന ആരോപണത്തെക്കുറിച്ചുള്ള റവന്യൂ വകുപ്പിന്‍െറ സര്‍വേയാണ് രണ്ടാം ദിവസവും പൂര്‍ത്തിയാകാത്തത്. ഇവിടത്തെ കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് റവന്യൂ സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറ്റിക്കോലിലത്തെിയിരുന്നു. തഹസില്‍ദാര്‍, അഡീഷനല്‍ തഹസില്‍ദാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, താലൂക്ക് സര്‍വേയര്‍, വില്ളേജ് ഓഫിസര്‍ എന്നിവരടങ്ങിയ സംഘമാണ് വിവാദ സ്ഥലങ്ങള്‍ പരിശോധിച്ചത്. സി.പി.എം കുറ്റിക്കോല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പി.വേണുഗോപാല്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി മൊബൈല്‍ ടവറിനു വാടകക്ക് കൊടുത്തെന്ന പരാതിയും കര്‍ഷക സംഘം നേതാവ് ബി. ചാത്തുക്കുട്ടി സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന പരാതിയുമാണ് പരിശോധിച്ചത്. സര്‍വേ നമ്പര്‍ 149ല്‍ ടവര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍െറ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലുണ്ടെന്ന് കണ്ടത്തെിയ സംഘം കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കി. ഇതേ സര്‍വേ നമ്പറില്‍ 15 സെന്‍റ് കൈയേറ്റമുണ്ടെന്നാണ് സംഘം കണ്ടത്തെിയത്. ബി. ചാത്തുക്കുട്ടിയുടെ കൈവശമുള്ള സ്ഥലത്ത് ആറ് സെന്‍റ് സര്‍ക്കാര്‍ ഭൂമിയുള്ളതായും കണ്ടത്തെി. അഞ്ച് മണിക്കൂറോളം ചെലവഴിച്ചാണ് സ്ഥലങ്ങള്‍ പരിശോധിച്ചത്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് സര്‍ക്കാര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന പരാതിയില്‍ സമയക്കുറവു മൂലം അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല. ഇതിന്‍െറ പരിശോധന പിന്നീട് നടത്താനാണ് തീരുമാനം. സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ബേഡകം സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനായി കൃഷ്ണപിള്ള മന്ദിരം നിര്‍മിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പും പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന തര്‍ക്കം സംബന്ധിച്ച പരാതിയുടെ ഹിയറിങ്ങിനായാണ് റവന്യൂ അധികൃതരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഭൂമി വിവാദം അന്വേഷിക്കുന്ന ആര്‍.ഡി.ഒ ഡോ. പി.കെ. ജയശ്രീക്ക് ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു റവന്യൂ അധികൃതര്‍ നേരത്തേ അറിയിച്ചത്. ഭൂമി വിവാദത്തിനിടയില്‍ കഴിഞ്ഞ ശനിയാഴ്ച പാര്‍ട്ടി ഓഫിസിനായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു. കെട്ടിടം സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കണ്ടത്തെിയ റവന്യൂ അധികൃതര്‍ നേരത്തേ ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതിനെതിരെ താല്‍ക്കാലിക സ്റ്റേ സമ്പാദിച്ചാണ് സി.പി.എം വിപുലമായ തറക്കല്ലിടല്‍ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിന്‍െറയോ റവന്യൂ വകുപ്പിന്‍െറയോ അനുമതിയില്ലാതെയാണ് പാര്‍ട്ടി ഓഫിസ് കെട്ടിട നിര്‍മാണത്തിന് സി.പി.എം രംഗത്തിറങ്ങിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ആര്‍.ഡി.ഒ നിര്‍ദേശിച്ചത്.
Next Story