Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജൈവ വൈവിധ്യ സംരക്ഷണ...

ജൈവ വൈവിധ്യ സംരക്ഷണ സന്ദേശവുമായി ഓസോണ്‍ ദിനാചരണം

text_fields
bookmark_border
നീലേശ്വരം: കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്‍െറ സഹകരണത്തോടെ പടന്നക്കാട് നെഹ്റു കോളജ് രസതന്ത്ര വിഭാഗവും പയ്യന്നൂര്‍ കെ.ടി.കെ ഫൗണ്ടേഷനും ചേര്‍ന്ന് ഓസോണ്‍ ദിനം നെഹ്റു കോളജില്‍ ആചരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍, ടി.പി. ശ്രീധരന്‍, എ. മോഹനന്‍, പി.സി. ദീപ്തി എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കായി ഇന്‍റര്‍ കൊളീജിയറ്റ് സെമിനാര്‍ മത്സരം നടത്തി. റാഫിയ അബ്ദുല്‍ ഖാദര്‍ (നെഹ്റു കോളജ്), കെ. മീര (പയ്യന്നൂര്‍ കോളജ്) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. മുന്നാട്: ലോക ഓസോണ്‍ ദിനത്തില്‍ മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലെ എം.ബി.എ വിദ്യാര്‍ഥികള്‍ ‘ഓസോണ്‍ മുറിവുണക്കലില്‍ മുപ്പത് വര്‍ഷത്തെ കൂട്ടായ്മ’ എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും ക്ളാസും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തില്‍ സി. അഭിലാഷ് ഒന്നാം സ്ഥാനം നേടി. കെ.ബി. രമ്യ, രാധികഗോപാലകൃഷ്ണന്‍, ബി. അനില്‍, കെ. ചന്ദന എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്: ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഓസോണ്‍ പാളിയുടെ വിള്ളല്‍ ചിത്രീകരിച്ച് എച്ച്.ഐ.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഓസോണ്‍ പാളിക്കുണ്ടാകുന്ന വിള്ളല്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന ദോഷങ്ങള്‍ വിളിച്ചോതുന്ന രംഗമായിരുന്നു വിദ്യാര്‍ഥികള്‍ അരങ്ങിലത്തെിച്ചത്. ഓസോണ്‍ പാളി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. വിദ്യാര്‍ഥികളായ അജ്മല്‍, അനസ്, ഷംലാന്‍, ജാഫര്‍, മുഹമ്മദ് എന്നിവരാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്.പ്രധാനാധ്യാപകന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍, അധ്യാപകരായ കാവ്യ, ആബിദ, സ്്നേഹപ്രഭ, പവിത്രന്‍, അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂര്‍: ഓസോണ്‍ ദിനാചരണത്തിന് മുന്നോടിയായി പുഴയോരത്ത് കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ച് കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃകയായി. ‘ജൈവ വൈവിധ്യ സംരക്ഷണം ജീവന്‍െറ നിലനില്‍പ്’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.തൃക്കരിപ്പൂര്‍ ജേസീസിന്‍െറ സഹകരണത്തോടെയായിരുന്നു പരിപാടി. കനത്ത മഴയെ അവഗണിച്ച് കൈക്കോട്ട്കടവ് പുഴയോരത്ത് കണ്ടല്‍ നടുന്നതിന് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സീനിയര്‍ ശാസ്ത്രജ്ഞനും പയ്യന്നൂര്‍ കോളജിലെ അസി. പ്രഫസറുമായ ഡോ. എം.കെ. രതീഷ് നാരായണന്‍ നേതൃത്വം നല്‍കി. ജൈവ സസ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യയിലും വിദേശത്തുമായി 53ല്‍പരം പ്രബന്ധങ്ങള്‍ തയാറാക്കി അവതരിപ്പിച്ച ഡോ. രതീഷ് നാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ എം.എ. അബ്ദുറഷീദ്, പി.ടി.എ പ്രസിഡന്‍റ് എന്‍. അബ്ദുല്ല, പി.പി. രാജന്‍, വി.എം. രഞ്ജിത്ത്, നിഥിന്‍ ചന്ദ്രപാല്‍, എം. സത്യ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.പി. അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Next Story