Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2015 11:48 AM GMT Updated On
date_range 3 Sep 2015 11:48 AM GMTകേന്ദ്ര സര്‍വകലാശാലയില്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയയിലുള്ള തേജസ്വിനി കാമ്പസില്‍ പുതുതായി പണിത ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ നിര്‍വഹിച്ചു. 2500ഓളം കാണികളെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിന് ചന്ദ്രഗിരി ഓപണ്‍ എയര്‍ തിയറ്റര്‍ എന്ന് വൈസ് ചാന്‍സലര്‍ നാമകരണം ചെയ്തു.ചടങ്ങില്‍ ഫിനാന്‍സ് ഓഫിസര്‍ ഡോ. കെ. ജയപ്രസാദ്, എക്സി.കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ കരീം, യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്മാന് ജിതിന് നാഥ് എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. കെ.സി. ബൈജു സ്വാഗതവും സര്‍വകലാശാല എക്സാമിനേഷന് കണ്ട്രോളര് വി. ശശിധരന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story