Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightയൂത്ത് കോണ്‍ഗ്രസ്് ...

യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചതായി പരാതി. ലോഡിങ് തൊഴിലാളി ചാലിങ്കാല്‍ എണ്ണപ്പാറ സി.എം. ഹൗസിലെ അനീസ് (36), ഭാര്യ എന്‍. സാജിത (30) എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേളോത്തുനിന്നുമത്തെിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പോസ്റ്റര്‍ പതിച്ചതിന്‍െറ വിരോധത്തിലാണ് സംഭവമെന്നും പരാതിയില്‍ പറഞ്ഞു.
Show Full Article
TAGS:
Next Story