Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2015 12:17 PM GMT Updated On
date_range 2015-10-25T17:47:25+05:30അപകട ഭീഷണി ഉയര്‍ത്തി ചെറുവത്തൂരിലെ പഴയ കെട്ടിടങ്ങള്‍
text_fieldsചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പഴയ കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പോകാന്‍ യാത്രക്കാര്‍ ട്രെയിനിറങ്ങുന്ന ഭാഗത്താണ് ഈ കെട്ടിടങ്ങളുള്ളത്. മേല്‍ക്കൂരയുടെ മരങ്ങള്‍ ദ്രവിച്ച് ചുവരുകള്‍ വിണ്ടുകീറി ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിലാണ് ഈ കെട്ടിടങ്ങളുള്ളത്. ട്രെയിന്‍ വരുന്നതിന് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നതും മറ്റും ഇതിന് സമീപത്താണ് എന്നത് ദുരന്ത ഭീഷണി ഇരട്ടിയാക്കുന്നു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ച് മറ്റിടങ്ങളിലേക്ക് തൊഴിലുകള്‍ക്കും മറ്റും പോകുന്നവര്‍ക്ക് ഉപകാരപ്രദമാകുംവിധം കടകളും താമസ മുറികളും മറ്റും പ്രവര്‍ത്തിച്ചിരുന്ന കടകളാണിവ. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് വികസിച്ചതോടെ കച്ചവടക്കാര്‍ അവിടങ്ങളിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ഈ കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായത്. രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളവുമായി ഇവിടം മാറുകയാണ്. ഉടന്‍ പൊളിച്ചുനീക്കി അപകട ഭീഷണി അകറ്റണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
Next Story