Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2015 10:36 AM GMT Updated On
date_range 2015-10-15T16:06:41+05:30രാത്രി പത്തിനുശേഷം പൊതുയോഗങ്ങള്‍ പാടില്ല–കലക്ടര്‍
text_fieldsകാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കുമിടയില്‍ പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. ഈ നേരങ്ങളില്‍ ഉച്ചഭാഷിണിയും ഉപയോഗിക്കരുത്. പൊതുപ്രചാരണത്തിനുള്ള സമയപരിധി അവസാനിച്ചതിന് ശേഷവും ജാഥയോ യോഗമോ നടത്തരുത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും ഏര്‍പ്പെടുന്നത് കുറ്റകരമാണ്. മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതു സംബന്ധിച്ച കോടതി നിര്‍ദേശങ്ങളും പാലിക്കണം.
Next Story