Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകവര്‍ച്ച നടന്ന ...

കവര്‍ച്ച നടന്ന ചെറുവത്തൂര്‍ വിജയ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

text_fields
bookmark_border
ചെറുവത്തൂര്‍: കവര്‍ച്ച നടന്ന ചെറുവത്തൂര്‍ വിജയ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ മാസം ചെറുവത്തൂരിലെ ബാങ്കില്‍ നടന്ന കവര്‍ച്ച നാടിനെ ഭീതിയിലാഴ്ത്തിയിരുന്നു. പൊലീസിന്‍െറ കൃത്യമായ അന്വേഷണത്തിന്‍െറ ഭാഗമായി കളവ് മുതല്‍ കണ്ടത്തൊനും പ്രതികളെ പിടികൂടാനും സാധിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരനില്ലാത്തതും മതിയായ സുരക്ഷയില്ലാത്ത കെട്ടിടത്തില്‍ ബാങ്ക് പ്രവര്‍ത്തിച്ചതും കവര്‍ച്ചക്ക് സാധ്യതയൊരുക്കിയതായി പൊലീസ് പറഞ്ഞിരുന്നു. മോഷ്ടാക്കള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത് കണക്കിലെടുത്ത് ജില്ലാ പൊലീസ് 20 ഇന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ബാങ്ക് കൂടുതല്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍, കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകാതെ ബാങ്ക് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയില്ല. നിലവിലുള്ള സി.സി.ടി.വി, അലാറം എന്നിവക്ക് പുറമെ കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടില്ളെന്നും പണവും സ്വര്‍ണവും ഇവിടെ സൂക്ഷിക്കുന്നില്ളെന്നുമാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story