Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട് മേഖലയില്‍...

കാസര്‍കോട് മേഖലയില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തും –സി.ഒ.എ

text_fields
bookmark_border
കാസര്‍കോട്: സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കാന്‍ ഹൊസങ്കടിയില്‍ നടന്ന കേബ്ള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ) കാസര്‍കോട് മേഖല സമ്മേളനം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍ വയറിന്‍െറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കേബ്ള്‍ ടി.വി ഓപറേറ്റര്‍മാര്‍ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ കാസര്‍കോട് നഗരസഭാ പരിധിയിലും തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പഞ്ചായത്തുകളിലും നടപ്പാക്കും. ഡിസംബര്‍ അവസാനത്തോടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും വൈഫൈ പദ്ധതിക്ക് തുടക്കം കുറിക്കുക. സങ്കേതിക ജോലികള്‍ ഉടന്‍ ആരംഭിക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ പി.പി. ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് നാസര്‍ ഹസന്‍ അന്‍വര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്‍റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സി.ഒ.എ സംസ്ഥാന ട്രഷറര്‍ എം. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സതീഷ് കെ. പാക്കം, എം. ലോഹിതാക്ഷന്‍, കെ. രഘുനാഥ്, കെ. പ്രദീപ് കുമാര്‍, ഉസ്മാന്‍ പാണ്ഡ്യാല്‍, കെ. ഹരികാന്ത, വി.വി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പുരുഷോത്തമ നായിക് (പ്രസി.), വരപ്രസാദ് (വൈസ് പ്രസി.), വി.വി. മനോജ് (സെക്ര.), ബി. മുരളീധരന്‍ (ജോ. സെക്ര.), ബി.എം. പ്രീതം കുമാര്‍ (ട്രഷ.).
Show Full Article
Next Story