Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകണ്ണൂരില്‍ എല്‍.ഐ.സി...

കണ്ണൂരില്‍ എല്‍.ഐ.സി ഡിവിഷന്‍ ഓഫിസ് രൂപവത്കരിക്കണം –എല്‍.ഐ.സി.എ.ഒ.ഐ

text_fields
bookmark_border
കാഞ്ഞങ്ങാട്: കണ്ണൂര്‍ ആസ്ഥാനമായി എല്‍.ഐ.സി ഡിവിഷന്‍ ഓഫിസ് രൂപവത്കരിക്കണമെന്ന് എല്‍.ഐ.സി ഏജന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജനാതിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. കെ. മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. സോണല്‍ കമ്മിറ്റി അംഗം മാത്യു കാരാംവേലി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഡി.വി. അമ്പാടി, സംസഥാന കമ്മിറ്റി അംഗങ്ങളായ എം.ജെ. ലൂക്കോസ്, എക്കാല്‍ വിജയന്‍, പി. ബാലകൃഷ്ണന്‍, പി.വി. ചന്ദ്രന്‍, പി.എം. ഭാസ്ക്കരന്‍, എ. ജാസ്മിന്‍, കെ. സന്തോഷ്കുമാര്‍, എംപ്ളോയീസ് യൂനിയന്‍ നേതാവ് ജയചന്ദ്രന്‍ കുട്ടമത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സീനിയര്‍ ഏജന്‍റുമാരെയും ബ്രാഞ്ചില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ഏജന്‍റുമാരെയും സീനിയര്‍ ബ്രാഞ്ച് മാനേജര്‍ എ. രവിരാജ് ഉപഹാരം നല്‍കി ആദരിച്ചു. ഭാരവാഹികള്‍: എ.വി. പ്രദീപ്കുമാര്‍ ( പ്രസി.), കെ. ചന്ദ്രന്‍ (സെക്ര.).
Show Full Article
TAGS:
Next Story