Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 11:13 AM GMT Updated On
date_range 2 Oct 2015 11:13 AM GMTസംവരണ ഡിവിഷനുകളായി; സ്ഥാനാര്‍ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍
text_fieldsbookmark_border
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞടുപ്പിന് മുന്നോടിയായി ജില്ലയിലെ ആറ് ബ്ളോക് പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകള്‍ തെരഞ്ഞെടുത്തു. ഇതോടെ സ്ഥാനാര്‍ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ കളത്തിലിറങ്ങുകയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നറുക്കെടുപ്പ് നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ലയില്‍ ആറു ബ്ളോക്കുകളിലായി 83 ഡിവിഷനുകളാണ് ഉള്ളത്. ഇതില്‍ 43 വനിതാ സംവരണ വാര്‍ഡുകളും 32 ജനറല്‍ വാര്‍ഡുകളും ഒരു പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡും അഞ്ച് പട്ടികജാതി സംവരണ വാര്‍ഡുകളും രണ്ട് പട്ടികവര്‍ഗ സംവരണ വാര്‍ഡുകളും ഉള്‍പ്പെടുന്നു. മഞ്ചേശ്വരം ബ്ളോക്: വനിതാ സംവരണ മണ്ഡലങ്ങള്‍ -02 ബഡാജെ, 03 വോര്‍ക്കാടി, 06 എന്‍മകജെ, 07 പെര്‍ള, 10 ബന്തിയോട്, 12 മജീര്‍പള്ള, 13 കടമ്പാര്‍, 14 ഉപ്പള, പട്ടികജാതി സംവരണം -08 പുത്തിഗെ, ജനറല്‍ സീറ്റുകള്‍ -01 കുഞ്ചത്തൂര്‍, 04 മുളിഗദ്ദെ, 05 പെര്‍മുദെ, 09 ഇച്ചിലംകോട്, 11 നയാബസാര്‍, 15 മഞ്ചേശ്വരം. കാസര്‍കോട് ബ്ളോക്: വനിതാ സംവരണ മണ്ഡലങ്ങള്‍ -01 ആരിക്കാടി, 04 ഏരിയാല്‍, 08 എടനീര്‍, 09 ചെര്‍ക്കള, 10 ചെങ്കള, 12 കളനാട്, 13 ചെമ്മനാട്, 15 രാംദാസ് നഗര്‍, പട്ടികജാതി സംവരണം -03. മൊഗ്രാല്‍, ജനറല്‍ സീറ്റുകള്‍ -02 കുമ്പള, 05 ഉളിയത്തടുക്ക, 06 നീര്‍ച്ചാല്‍, 07 പെര്‍ഡാല, 11 ബെണ്ടിച്ചാല്‍, 14 സിവില്‍ സ്റ്റേഷന്‍. കാറഡുക്ക ബ്ളോക്: വനിതാ സംവരണ മണ്ഡലങ്ങള്‍ -02 കുമ്പഡാജെ, 06 അഡൂര്‍, 07 ബന്തടുക്ക, 08 കുറ്റിക്കോല്‍, 11 പെര്‍ളഡുക്ക, 12 മുളിയാര്‍, 13 കാറഡുക്ക, പട്ടികജാതി സംവരണം -01 മൊവ്വാര്‍, പട്ടികവര്‍ഗ സംവരണം -09 ബേഡകം, ജനറല്‍ സീറ്റുകള്‍ -03 ബെള്ളൂര്‍, 04 ആദൂര്‍, 05 ദേലമ്പാടി, 10 കുണ്ടംകുഴി. കാഞ്ഞങ്ങാട് ബ്ളോക്: വനിതാ സംവരണം -01 ഉദുമ, 02 കരിപ്പോടി, 04 പാക്കം, 05 പെരിയ, 08 അമ്പലത്തുകര, 09 വെള്ളിക്കോത്ത്, 12 പള്ളിക്കര, പട്ടികജാതി സംവരണം -10 അജാനൂര്‍, ജനറല്‍ സീറ്റുകള്‍ -03 പനയാല്‍, 06 പുല്ലൂര്‍, 07 മടിക്കൈ, 11 ചിത്താരി, 13 പാലക്കുന്ന്. നീലേശ്വരം ബ്ളോക്: വനിതാ സംവരണ മണ്ഡലങ്ങള്‍ -01 തുരുത്തി, 03 ക്ളായിക്കോട്, 05 ചീമേനി, 08 ഉദിനൂര്‍, 10 ഒളവറ, 11 വെള്ളാപ്പ്, 12 വലിയപറമ്പ, പട്ടികജാതി സംവരണം- 07 പിലിക്കോട്, ജനറല്‍ സീറ്റുകള്‍- 02 ചെറുവത്തൂര്‍, 04 കയ്യൂര്‍, 06 കൊടക്കാട്, 09 തൃക്കരിപ്പൂര്‍ ടൗണ്‍, 13 പടന്ന. പരപ്പ ബ്ളോക്: വനിതാ സംവരണ മണ്ഡലങ്ങള്‍ -02 കള്ളാര്‍, 03 പനത്തടി, 05 മാലോം, 07 ചിറ്റാരിക്കാല്‍, 09 എളേരി, 13 കാലിച്ചാനടുക്കം, പട്ടികവര്‍ഗം വനിതാ സംവരണം -10 പരപ്പ, പട്ടികവര്‍ഗ സംവരണം -08 കമ്പല്ലൂര്‍. ജനറല്‍ സീറ്റുകള്‍ -01 കോടോം, 04 പാണത്തൂര്‍, 06 കോട്ടമല, 11 കിനാനൂര്‍, 12 ബളാല്‍, 14 ബേളൂര്‍.
Next Story