Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2015 10:58 AM GMT Updated On
date_range 2015-11-26T16:28:13+05:30സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. സ്കൂള്‍ പരിസരങ്ങളിലെ പെട്ടിക്കടകളും മറ്റും കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് പൊതികള്‍ എത്തിക്കുന്നത്. കഞ്ചാവ് ലഹരിക്ക് അടിമയായ വിദ്യാര്‍ഥികള്‍ ക്ളാസ് ഒഴിവാക്കി ആളൊഴിഞ്ഞ പറമ്പിലത്തെി കഞ്ചാവ് ഉപയോഗിക്കുന്നതായും വിവരമുണ്ട്. കഞ്ചാവ് ഉപയോഗിച്ച് ഉച്ചക്ക് ശേഷം ക്ളാസിലത്തെുന്ന വിദ്യാര്‍ഥികള്‍ അധ്യാപകരോടും മറ്റും കയര്‍ത്ത് സംസാരിക്കുന്ന സംഭവങ്ങളും സ്കൂളുകളിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നഗരത്തിലെ ഒരു കോളജിലെ മൂന്ന് വിദ്യാര്‍ഥികളെ പുല്ലൂര്‍ സ്റ്റേഡ് സീഡ് ഫാമിന്‍െറ കീഴിലുള്ള പാടത്തില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കവെ നാട്ടുകാര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിനടുത്ത സ്കൂളില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതരും പിടികൂടിയതോടെയാണ് കഞ്ചാവ് മാഫിയാ സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തത്തെുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് സ്കൂളിലത്തെി അന്വേഷണം നടത്തിയെങ്കിലും കഞ്ചാവ് വില്‍പനക്കാരെയോ ഇടനിലക്കാരെയോ കണ്ടത്തൊനായിട്ടില്ല. സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചത്. സ്കൂളുകളില്‍ ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തില്‍ പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇതൊന്നും വിലപ്പോകാത്ത രീതിയിലാണ് കഞ്ചാവ് വില്‍പന സംഘത്തിന്‍െറ പ്രവര്‍ത്തനമെന്നതാണ് കഴിഞ്ഞദിവസം നഗരത്തിനടുത്ത സ്കൂളിലുണ്ടായ സംഭവം തെളിയിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നുണ്ട്. നഗരത്തിലെ ചില കോളജ് വിദ്യാര്‍ഥികളാണ് ഇവിടെ കഞ്ചാവിന്‍െറ ആവശ്യക്കാരായത്തെുന്നത്.
Next Story