Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2015 9:44 AM GMT Updated On
date_range 25 Nov 2015 9:44 AM GMTഅടിസ്ഥാന സൗകര്യമില്ല; കാര്യാഡ് കൊറഗ കോളനി ദുരിതത്തില്‍
text_fieldsbookmark_border
ബദിയടുക്ക: കാര്യാഡ് കൊറഗ കോളനി അടിസ്ഥാന സൗകര്യമില്ലാതെ ദുരിതത്തില്‍. ബദിടുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് കൊറഗ കോളനി സ്ഥിതി ചെയ്യുന്നത്. 11 വീടുകളാണ് ഈ കോളനിയിലുള്ളത്. അഞ്ച് കുടുംബങ്ങള്‍ വരെ ഒറ്റ വീട്ടിലാണ് കഴിയുന്നത്. നിലവിലുള്ള വീടുകള്‍ കാലപ്പഴക്കം ചെന്ന് ഏത് സമയത്തും നിലംപൊത്താനായവയുമാണ്. കക്കൂസില്ലാത്ത വീടുകളുണ്ട്. എല്ലാ വീട്ടിലേക്കും വൈദ്യുതി എത്തിയിട്ടില്ല. കുടിവെള്ളത്തിനായി പൈപ്ലൈന്‍ സൗകര്യമുണ്ടെങ്കിലും മാര്‍ച്ച് മാസമത്തെുമ്പോള്‍ വെള്ളം ലഭിക്കുന്നില്ളെന്ന് നിവാസികള്‍ പരാതിപ്പെടുന്നു. പ്രദേശം കാട് കയറിയ നിലയിലാണുള്ളത്. കോളനിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ കോളനി നിവാസികള്‍ അസുഖം പിടിവെട്ടാല്‍ ഏറെ പ്രയാസപ്പെടുന്നു. പലരും ഈ പ്രദേശത്ത് മാലിന്യം തള്ളുന്നതും പതിവാണ്. പെര്‍ല ടൗണില്‍ നിന്നും മറ്റു അറവ് ശാലകളില്‍ നിന്നും കോഴിയുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് വലിച്ചെറിയുന്നത് പകര്‍ച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിന് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും കാര്യാഡ് കോളനിവാസികള്‍ക്ക് ലഭിക്കുന്നില്ല. ഇവരുടെ ദുരിതങ്ങള്‍ കേള്‍ക്കേണ്ട പഞ്ചായത്ത് അംഗങ്ങള്‍ പരാതി പോലും കേള്‍ക്കാന്‍ തയാറാകുന്നില്ളെന്ന് കോളനിവാസികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇവര്‍ കോളനിയിലേക്ക് വരുന്നതെന്നാണ് ആരോണം. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടത്തെണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Next Story